ഭർതൃമാതാവ് സുചിത്ര ആത്മഹത്യ ചെയ്ത ദിവസവും സ്ത്രീധനത്തിന്റെ പേരിൽ വഴക്കുണ്ടാക്കി;പത്ത് ലക്ഷം രൂപയും കാറും സ്ത്രീധനമായി വാങ്ങിയിട്ടും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു : വള്ളിക്കുന്നത്തെ സുചിത്രയുടെ മരണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖകൻ

ആലപ്പുഴ : വള്ളികുന്നത്തെ സുചിത്രയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർതൃമാതാവിനും പിതാവിനും എതിരെ കൂടുതൽ മൊഴികൾ പുറത്ത്.

സുചിത്ര ആത്മഹത്യ ചെയ്ത ദിവസവും ഭർതൃമാതാവ് സുലോചന സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടിയുമായി വഴക്കുണ്ടാക്കിയിരുന്നുവെന്ന് അന്വേഷണത്തിൽ ഞെളിഞ്ഞിട്ടുണ്ട്. സുചിത്രയുടെയും വിഷ്ണുവിന്റെയും വിവാഹത്തിന് തൊട്ടുമുൻപ് കാറ് വാങ്ങി തരണമെന്ന് ആവശ്യപ്പെടുകയും വിവാഹത്തിന് മുൻപായി വാങ്ങിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പത്ത് ലക്ഷം രൂപയ്ക്കും വിവാഹത്തിന് നൽകിയ സ്വർണ്ണത്തിന് പുറമെയാണ് കാറും സ്ത്രീധനമായി ആവശ്യപ്പെട്ടത്.

സ്ത്രീധനമായി നൽകിയ തുക വിഷ്ണുവിന്റെ സഹോദരിയ്ക്ക് നൽകാനായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സുചിത്രയുടെയും വിഷ്ണുവിന്റെയും വിവാഹത്തിനായി മുൻപായി വിഷ്ണുവിന്റെ വീട്ടുകാർ മറ്റൊരു വിവാഹ ബന്ധം ഉറപ്പിച്ചിരുന്നു.

എന്നാൽ സ്ത്രീധനത്തിന്റെ പേരിൽ വിവാഹാത്തിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ബന്ധം വേണ്ടെന്ന് വെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. സൈനീക ഉദ്യോഗസ്ഥനായ മകന് കൂടുതൽ സ്ത്രീധനം കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പടനിലം സ്വദേശിനിയായ യുവതിയുമായി ഉറപ്പിച്ചിരുന്ന വിവാഹത്തിൽ നിന്നും ദിവസങ്ങൾക്ക് മുൻപ് വിഷ്ണുവും കുടുംബവും പിൻമാറിയത്.

സുചിത്രയെ വിവാഹം ചെയ്ത ശേഷം ജോലി സ്ഥലത്തേയ്ക്ക് തിരികെ പോയ വിഷ്ണു പെൺകുട്ടിയെ ഫോണിൽ വിളിച്ച് ആക്ഷേപിച്ചതായും കുടുംബം മൊഴി നൽകിയിട്ടുണ്ട്. വിവാഹത്തിന് ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് പറഞ്ഞുറപ്പിച്ചതിനേക്കാൾ കൂടുതൽ തുക ആവശ്യപ്പെട്ടത്.

തങ്ങളേക്കാൾ സാമ്പത്തിക ശേഷിയുള്ള വീടുകളിൽ നിന്ന് മാത്രം മകന് വിവാഹം ആലോചിച്ചാൽ മതിയെന്ന് കൂലിപ്പണിക്കാരായ ഉത്തമനും സുലോചനയും ബ്രോക്കർമ്മാരോട് പറഞ്ഞിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.

Top