ശബരിനാഥനും ദിവ്യാ എസ് എസ് അയ്യരും ദാമ്പത്യത്തിലേക്ക്; ചുവന്ന പട്ടുസാരിയുടത്ത് കീർത്തനം പാടി സബ് കളക്ടർ; തൊഴുകൈയുമായി വേലിമലയിലെ കാർത്തികേയനെ വണങ്ങി യുവ എംഎൽഎ.സാക്ഷിയാകാൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള പ്രമുഖരും

തിരുവനന്തപുരം:ഒടുവിൽ   പ്രണയസാഫല്യം  .. അരുവിക്കര എംഎൽഎ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സബ്കലക്ടർ ദിവ്യ എസ് അയ്യരും വിവാഹിതരായി. തക്കല ശ്രീ കുമാരസ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ശബരി ദിവ്യയ്ക്ക് താലി ചാർത്തി. രാവിലെ ഒൻപതരയോടെയുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം. തമിഴ്‌നാട് – കേരളം അതിർത്തിയോടു ചേർന്നുള്ള കുമാരസ്വാമി ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ. ഓരോ കാമുകീകാമുകന്മാരുടെയും ഹൃദയാഭിലാഷങ്ങൾ പ്രാർത്ഥനാമന്ത്രങ്ങളാവുന്ന ഒരു കോവിലാണ് കുമാര കോവിൽ. ആഗ്രഹസാഫല്യത്തിനായി കമിതാക്കൾ പ്രാർത്ഥിക്കുന്ന വേളിമലയിലെ കുമാരകോവിൽ. ഈ സാഹചര്യത്തിലാണ് ആചാര പ്രകാരമുള്ള താലികെട്ടിന് ഈ കോവിലിലേക്ക് ശബരീനാഥും ദിവ്യയും എത്തിയത്.
കാർത്തികേയ പ്രതിഷ്ഠയ്ക്ക് മുമ്പിൽ ഗായിക കൂടിയായ ദിവ്യ കീർത്താനാലാപനവും നടത്തി. ഈ സമയം കാർത്തികേയ പ്രതിഷ്ഠയ്ക്ക് മുമ്പിൽ തൊഴു കൈയോടെ എംഎൽഎയും. തീർത്തും ലളിതമായിരുന്നു ചടങ്ങുകൾ. അടുത്ത കുടുംബാംഗങ്ങളും ബന്ധുക്കളുമാത്രമാണ് ഇവിടെ എത്തിയത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല വി.ഡി സതീശൻ. കെസി ജോസഫ്, ആന്റോ ആന്റണി. എസ് രാജേന്ദ്രൻ, ടി.പി ശ്രീനിവാസൻ, ബിജുപ്രഭാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നേർച്ചകാഴ്ചകളും വഴിപാടുകളുമായി അനേകം പേർ കുമാരകോവിലിൽ എത്തുന്നതിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. sabari--divaya-marriage-1നാഞ്ചിനാട്ടിലെ കുറവ രാജാവായിരുന്ന നാഞ്ചിലിന്റെ പുത്രിയായിരുന്നു വള്ളി. അതിസുന്ദരിയായ വള്ളി രാജകുമാരിയിൽ ശിവ-പാർവതി പുത്രനായ സുബ്രഹ്മണ്യൻ അനുരക്തനായി. പ്രണയവിവശനായ സുബ്രഹ്മണ്യൻ തന്റെ ആഗ്രഹം വള്ളിയെ അറിയിക്കാൻ തീരുമാനിച്ചു. ഒരു ധൈര്യത്തിന് സഹോദരനായ ഗണപതിയേയും കൂടെ കൂട്ടി. വേളിമലയിൽ കുളിക്കാനെത്തിയ വള്ളിയുടെ സമീപത്തേക്ക് നേരത്തെ തീരുമാനിച്ചുറപ്പിച്ച പ്രകാരം ആനയുടെ രൂപത്തിൽ ഗണപതിയെത്തി. കാട്ടാന മദമിളകി വരുന്നതാണെന്ന് ധരിച്ച് ഭയചകിതയായ രാജകുമാരി ചെന്നുപെട്ടത് സാക്ഷാൽ സുബ്രമണ്യന്റെ മുൻപിലും. സുബ്രമണ്യനെ കണ്ട് വള്ളി പ്രണയാതുരയായി. അവിടെ വച്ചു തന്നെ ഗണപതിയുടെ സാന്നിദ്ധ്യത്തിൽ ഇരുവരും വിവാഹിതരായി. വള്ളിയുടെയും സുബ്രഹ്മണ്യന്റേയും പ്രണയസാഫല്യത്തിന് കാരണക്കാരനായ ഗണപതി കല്യാണഗണപതിയായാണ് കുമാരകോവിലിൽ കുടികൊള്ളുന്നത് എന്നാണ് ഐതിഹ്യം. ഈ വിശ്വാസ വഴയിൽ കല്ല്യാണത്തിനാണ് ശബരീനാഥും ദിവ്യയും കുമാരകോവിലിലെത്തിയത്.

ഇന്ന് വൈകിട്ട് തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ വെച്ച് വിവാഹ സൽക്കാരം നടക്കും. അരുവിക്കര നിയോജകമണ്ഡലത്തിലെ വിവാഹ സത്ക്കാരം ജൂലൈ രണ്ട് ഞായറാഴ്ച വൈകിട്ട് നാലുമണിമുതൽ ആര്യനാട് ഓഡിറ്റോറിയത്തിലും നടക്കും.അന്തരിച്ച മുൻ നിയമസഭ സ്പീക്കർ ജി കാർത്തികേയന്റെയും ഡോ.എം ടി സുലേഖയുടെയും മകനാണ് ശബരീനാഥൻ. തിരുവനന്തപുരം പാൽക്കുളങ്ങര ശ്രീചക്രയിൽ പി.എസ് ശേഷ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top