സ്വദേശിവത്ക്കരണം: കടുത്ത നടപടികളുമായി സൗദി; 12 മേഖലകളിലെ വിദേശികള്‍ പുറത്താകും

റിയാദ്: സൗദി അറേബ്യന്‍ അധികൃതര്‍ സ്വദേശിവല്‍ക്കരണം കര്‍ശനമാക്കുന്നു. ചെറുകിട വ്യാപാരമേഖലയിലടക്കം ജനുവരി 19 നകം 12 മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനാണ് തീരുമാനം. വാഹനവിപണി, വസ്ത്രം, ഓഫീസ് ഫര്‍ണിച്ചര്‍ ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നീ മേഖലകളിലാണ് നിതാഖത് നടപ്പാക്കുക. തീരുമാനം സെപ്റ്റംബര്‍  മുതല്‍ വിദേശികളെ പുറത്താക്കി തുടങ്ങും.

മലയാളികള്‍ ഉള്‍പ്പെടെയുള്ള അനേകം ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്ന മേഖലകളിലാണ് സൗദി ഭരണകൂടം സ്വദേശിവത്ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സമഗ്ര നിതാഖാത് നടപ്പാക്കിയതോടെ 70 ശതമാനം വിദേശികള്‍ക്കാണ് ജോലി നഷ്ടമാകുന്നത്. ഇതില്‍ അനേകം മലയാളികളും ഉള്‍പ്പെടുമെന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമലംഘനം കണ്ടെത്താന്‍ പരിശോധനകളും തുടങ്ങി. പിടിക്കപ്പെട്ടാല്‍ 20000 റിയാല്‍ വരെ പിഴയും നിയമ നടപടികളും നേരിടേണ്ടിവരുമെന്നതിനാല്‍ മലയാളികള്‍ ഏറെയുള്ള ഈ മേഖലയില്‍ കടകള്‍ അടച്ചിടാനും ആള്‍ക്കാരെ നാട്ടിലേക്ക് മടക്കി അയയ്ക്കാനും തുടങ്ങിയിട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇവ ഉടനെ തുറക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ മലയാളികളടക്കമുള്ള തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയാണ്. 12.30 ലക്ഷം വിദേശികളാണ് സൗദിയിലെ വ്യാപാരമേഖലയില്‍ ജോലിചെയ്യുന്നത്.

പുതിയ 12 മേഖലകളില്‍ക്കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയത് ഈ മാസം 11 മുതലാണ്. ആദ്യ ഘട്ടത്തില്‍ കാര്‍, മോട്ടോര്‍ബൈക്ക് ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്ര കടകള്‍, ഫര്‍ണിച്ചര്‍ കടകള്‍, അടുക്കള ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നീ നാല് മേഖലകളിലാണ് നിയമം നടപ്പിലാക്കുന്നത്. നവംബര്‍ മുതല്‍ വാച്ച്, കണ്ണട, ഇലക്ട്രോണിക്സ്, ഇലക്ട്രിക് ഉപകരണങ്ങള്‍, ബേക്കറി, വാഹന സ്പെയര്‍ പാര്‍ട്സുകള്‍,കെട്ടിട നിര്‍മാണ സാമഗ്രികള്‍, കാര്‍പറ്റുകള്‍ തുടങ്ങിയ കച്ചവട സ്ഥാപനങ്ങിലാണ് നിയമം നടപ്പിലാക്കും.

സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതല്‍ കര്‍ശന പരിശോധനയും തുടങ്ങിയിരുന്നു. സൗദി തൊഴിമന്ത്രാലയത്തിന്റേയും സാമൂഹിക ക്ഷേമ വകുപ്പിന്റേയും നേതൃത്വത്തില്‍ 800 ഓളം ഉദ്യോഗസ്ഥരാണ് നാല് സെക്ടറുകളിലായി പരിശേധനകള്‍ക്ക് ഇറങ്ങിയത്. വസ്ത്രമേഖലയിലാണ് ആദ്യഘട്ടത്തില്‍ കര്‍ശനമായ പരിശോധനകള്‍ നടക്കുന്നത്. പ്രധാന കച്ചവടം നടക്കുന്ന യൂണിഫോം മേഖലയില്‍ ആയിരക്കണക്കിന് മലയാളികള്‍ ജോലിചെയ്യുന്നുണ്ട്. ഇവരോട് നാട്ടിലേക്ക് മടങ്ങാന്‍ സ്‌പോണ്‍സര്‍മാര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. കര്‍ശന പരിശോധനയോടെ സ്പോണ്‍സര്‍മാര്‍ തങ്ങളുടെ വിദേശ തൊഴിലാളികളെ പകുതിയായെങ്കിലും കുറക്കാന്‍ നിര്‍ബന്ധിതരാവും.

റിയാദില്‍ 99 കടകളിലാണ് പരിശോധന നടന്നത്. ഇതില്‍ 16 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഭാഗിമായി മാത്രം നജ്റാനില്‍ 36 സ്ഥാപനങ്ങള്‍ക്കും ബീശയില്‍ 18 കടകള്‍ക്കും പിഴയടച്ചു. ബുറൈദ്, അസര്‍, മദീന, അറാര്‍, റഫ്, മദീന, ബദര്‍ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടന്നു. സ്ഥാപന നടത്തിപ്പുകാര്‍ക്ക് കച്ചവടം അടച്ചുപൂട്ടുകയോ മറ്റു മേഖലകളിലേക്ക് തൊഴില്‍ തേടി പോവേണ്ടിയോ വരു. കൂടുതല്‍ മേഖലകളിലേക്ക് സൗദിവത്ക്കരണം നടപ്പിലാക്കുന്നതിനാല്‍ മറ്റു മേഖലകളില്‍ പുതിയ തൊഴില്‍ കണ്ടെത്തല്‍ ഏറെ പ്രയാസകരമായിരിക്കും. പരിശോധന തുടങ്ങിയതിന്റെ ആദ്യ ദിനങ്ങളില്‍ റിയാദില്‍ ഉള്‍പ്പടേ ആദ്യ ദിനങ്ങളില്‍ അടഞ്ഞു കിടന്ന വിദേശികളുടെ കടകള്‍ വ്യാഴാഴ്ച ഭാഗിമായി മാത്രം പ്രവര്‍ത്തിച്ചു തുടങ്ങി. തുറന്ന കടകളില്‍ തൊഴിലാളികളെ കാണാനില്ലായിരുന്നു.

രാത്രിയോടെയാണ് മിക്ക കടകളും സജീവമാകുന്നത്. അതിനിടെ ചില കടകള്‍ സാധനങ്ങള്‍ പുറത്തിട്ട് വമ്പിച്ച ആദായത്തിന് വിറ്റഴിക്കുന്നുണ്ട്. ഇന്നലെ വെള്ളിയാഴ്ച അവധി ദിവസമായതിനാല്‍ തെരുവുകളില്‍ ഇത്തരം കച്ചവടങ്ങള്‍ വ്യാപകമായിരുന്നു. വളരെക്കുറച്ച് തൊഴിലാളികള്‍ മാത്രം ജോലിചെയ്യുന്ന ചെറുകിട കച്ചവട സ്ഥാപനങ്ങളെ പുതിയ നിയമം കാര്യമായി ബാധിക്കുന്നത്. മക്ക, മദീന എന്നിവിടങ്ങളിലൊഴിച്ച് ബാക്കിയെല്ലാ ഭാഗങ്ങളിലും പരിശോധനകള്‍ നടക്കുന്നുണ്ട്.

Top