നട്ടം തിരിഞ്ഞ് സോളാര്‍ അന്വേഷണസംഘം:സര്‍ക്കാരിനു പോലീസിനും കുടുക്ക് .. ഹൈക്കോടതി വിധിവരെ കേസെടുക്കില്ല

തിരുവനന്തപുരം: സോളാർ കേസിൽ നട്ടം തിരിഞ്ഞു പോലീസ് .സര്‍ക്കാരിനു പോലീസിനും കുടുക്ക് ഇട്ടിരിക്കയാണ് കമ്മീഷൻ റിപ്പോർട്ടും തുടർ നടപടിയും .കമ്മിഷന്‍ ശിപാര്‍ശയുടെ അടിസ്‌ഥാനത്തില്‍ പ്രാഥമികാന്വേഷണത്തിനു നിയോഗിക്കപ്പെട്ട ഉത്തരമേഖലാ ഡി.ജി.പി: രാജേഷ്‌ ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കോഴിക്കോട്ട്‌ ആദ്യയോഗം ചേര്‍ന്നു. പതിനഞ്ചിനു ഹൈക്കോടതിയുടെ മുന്നിലെത്തുന്ന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയിലെ വിധി വന്നശേഷമേ കേസ്‌ രജിസ്‌റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കൂ.

അതിനിടെ, കേസില്‍ സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടറായി പാരിപ്പള്ളി വിജയനെ നിയമിക്കുമെന്നാണു സൂചന. പുറ്റിങ്ങല്‍ വെടിക്കെട്ട്‌ കേസിലെ പ്രോസിക്യൂട്ടറാണ്‌ ഇദ്ദേഹം. അന്വേഷണം തുടങ്ങിയിട്ടുപോലുമില്ലെന്ന വിമര്‍ശനത്തിന്റെ പശ്‌ചാത്തലത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.ജി.പിക്കു പുറമേ ഐ.ജി: ദിനേന്ദ്ര കശ്യപ്‌, ഡിവൈ.എസ്‌.പിമാരായ ഷാനവാസ്‌, രാധാകൃഷ്‌ണന്‍ എന്നിവരും പങ്കെടുത്തു. കേസില്‍ പ്രാഥമികാന്വേഷണവുമായി മുന്നോട്ടു പോകുമ്പോഴും അതിനും പരിമിതികളുണ്ടെന്ന കാര്യമാണ്‌ ഉദ്യോഗസ്‌ഥര്‍ യോഗത്തില്‍ പങ്കുവച്ചത്‌.VISHNU -SARITHA -KPCC

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതേസമയം, സരിത നായരുടെ കത്ത്‌ മറിച്ചും തിരിച്ചും ചുഴിഞ്ഞും വായിച്ചിട്ടും എത്തുംപിടിയും കിട്ടാതെ നില്‍ക്കുകയാണു കേരള പോലീസിലെ പ്രഗത്ഭരെന്ന്‌ പേരുകേട്ട ഉദ്യോഗസ്‌ഥരടക്കം വിമര്‍ശിക്കുന്നു. സരിതയുടെ കത്തിനെ പ്രത്യേക അന്വേഷണസംഘം വിശ്വസിക്കുന്നില്ല. അതിനെ അടിസ്‌ഥാനപ്പെടുത്തി തയാറാക്കിയ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ അന്വേഷണ സംഘത്തിനു സഹായകവുമല്ല. കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സരിത ഉന്നയിച്ച ലൈംഗികാരോപണം വ്യാജമാണെന്ന നിലപാടിലാണ്‌ അന്വേഷണസംഘം. കണ്ണൂര്‍ മുന്‍ എം.എല്‍.എ എ.പി. അബ്‌ദുള്ളക്കുട്ടിക്കെതിരേ സരിത നല്‍കിയ ബലാല്‍സംഗക്കേസിലും തെളിവില്ല.

ബലാല്‍സംഗം നടന്നെന്ന്‌ പറയപ്പെടുന്ന ദിവസം അബ്‌ദുള്ളക്കുട്ടി തിരുവനന്തപുരത്ത്‌ ഇല്ലായിരുന്നു. ഫോണ്‍ കോളുകളുടെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണവും മുന്‍ എം.എല്‍.എയെ കുറ്റവിമുക്‌തനാക്കുന്നു. കത്തില്‍ കെ.ബി. ഗണേശ്‌ കുമാര്‍ എം.എല്‍.എ ഉമ്മന്‍ ചാണ്ടിയുടെ പേര്‌ എഴുതിചേര്‍ത്തതാണെന്നു സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍ കൊട്ടാരക്കര കോടതി മുമ്പാകെ മൊഴി നല്‍കിയതും വലിയ കുടുക്കാണ്‌. ഈ ആരോപണങ്ങള്‍ക്കൊക്കെ പിന്നില്‍ രാഷ്‌ട്രീയലക്ഷ്യങ്ങള്‍ മാത്രമോ എന്നതാണു സംശയിക്കപ്പെടുന്ന മറ്റൊന്ന്‌.

നേരത്തെ ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: രാധാകൃഷ്‌ണന്‍നായരുടെ ചോദ്യംചെയ്യലിനിടെ കുഞ്ഞിന്റെ പിതൃത്വം ആരുടേതാണെന്നു സരിത പൊട്ടിക്കരഞ്ഞു വെളിപ്പെടുത്തിയിരുന്നു. ഇതടക്കം സരിതയുടെ മൊഴി രഹസ്യമായി വീഡിയോയില്‍ പകര്‍ത്തിയതിന്റെ ക്ലിപ്‌ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ പ്രത്യേകസംഘം.
കത്തില്‍ സരിത എണ്ണമിട്ടു പറയുന്ന പീഡനങ്ങള്‍ നടന്ന സ്‌ഥലമോ തീയതിയോ സമയമോ ഒന്നുമില്ലാതെ കേസെടുക്കാനാവില്ല. മുന്‍മുഖ്യമന്ത്രിയടക്കമുള്ളവര്‍ നടത്തിയെന്നു സരിത പറഞ്ഞ പീഡനങ്ങളെ അഴിമതിയായി കണ്ട്‌ കേസെടുക്കണമെങ്കില്‍ വിജിലന്‍സ്‌ പ്രാഥമിക പരിശോധന നടത്തണം. പോരാത്തതിന്‌ പോലീസുദ്യോഗസ്‌ഥര്‍ക്കെതിരെ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഒടുവില്‍ സര്‍ക്കാരിനു പോലീസിനും കുടുക്കാകുമെന്നും ഉന്നതതലയോഗം വിലയിരുത്തി

Top