ജസ്റ്റിസ് കെ.എം. ജോസഫിനെ സീനിയോറിറ്റിയിൽ പിന്നിലാക്കിയ മോഡി സർക്കാരിൻ്റെ നടപടി പ്രതിഷേധാർഹവും അപലപനീയവുമാണ്-സുധീരൻ

കൊച്ചി:ജസ്റ്റിസ് കെ.എം. ജോസഫിനെ സീനിയോറിറ്റിയിൽ പിന്നിലാക്കിയ മോഡി സർക്കാരിൻ്റെ നടപടി പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് വി.എം സുധീരൻ .2016ൽ ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിൻ്റെ ജനാധിപത്യ വിരുദ്ധമായ തീരുമാനം റദ്ദാക്കിയ ജസ്റ്റിസ് ജോസഫിനോടുള്ള ബി.ജെ.പി. ഭരണകൂടത്തിൻ്റെ പ്രതികാരത്തിൻ്റെ ഭാഗമാണിത്.

ഈ കടുത്ത അനീതി തിരുത്താൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുൻകൈയ്യെടുക്കണമെന്നുള്ളതാണ് പൊതുവികാരം. ജുഡീഷ്വറിയുടെ അധികാരത്തിൽ കൈകടത്താനുള്ള കേന്ദ്രസർക്കാരിൻ്റെ ഇമ്മാതിരിയുള്ള തെറ്റായ നടപടികൾക്ക് അന്ത്യം കുറിക്കേണ്ടതാണ്.

Latest