മാണിക്ക് മാനസികമായി വലിയ ക്ഷതം ഉണ്ടാക്കി; മാണിയെ പിന്തുണച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെത്തി

കോട്ടയം: കെഎം മാണി ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ കാരണം വേറൊന്നുമല്ല, ബാര്‍ കേസാണെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബാര്‍ കേസ് മാണിയെ അത്രമാത്രം തളര്‍ത്തുകയും വേദനിപ്പിക്കുകയും ചെയ്‌തെന്ന് തിരുവഞ്ചൂര്‍ പറയുന്നു.

കേരളാ കോണ്‍ഗ്രസ് ഉയര്‍ത്തുന്നത് സമ്മര്‍ദ്ദ രാഷ്ട്രീയമാണെന്ന് തോന്നുന്നില്ലെന്നും അവരുടെ വേദനയില്‍ നിന്നുയര്‍ന്ന അഭിപ്രായങ്ങളാണ് അതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കേരളാ കോണ്‍ഗ്രസുമായി തുറന്ന ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. മാണിക്ക് മാനസികമായി വലിയ ക്ഷതം ഉണ്ടാക്കിയതാണ് ബാര്‍ കോഴ ആരോപണങ്ങള്‍. അതുകൊണ്ടുതന്നെ മുന്നണിയില്‍ ഇത്രയും മുതിര്‍ന്ന ഒരാളുടെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കണമെന്ന് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. മനോരമ ന്യൂസിനോടാണ് തിരുവഞ്ചൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

Latest
Widgets Magazine