മുസ്ലിം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാവിലക്കിന് ഉന്നത കോടതിയുടെ അംഗീകാരം.ദേശീയ സുരക്ഷയുടെ വിജയമെന്ന പ്രസിഡന്റ് ട്രംപ്

വാഷിംഗ്‌ടൺ :പ്രസിഡന്റ് ട്രംപിന് ത്രസിക്കുന്ന വിജയം .അമേരിക്കയിലേക്ക് മുസ്ലിം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാവിലക്കിന് ഉന്നത കോടതിയുടെ അംഗീകാരം.മുസ്ലിം രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഭാഗികമായി നടപ്പിലാക്കാന്‍ കോടതിയുടെ അനുമതി. നേരത്തെ കീഴ്‌ക്കോടതി ഈ നടപടിക്ക് സ്‌റ്റേ നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ മറികടന്നാണ് അമേരിക്കയുടെ ഉന്നത കോടതിയുടെ വിധി. ഇടക്കാല ഉത്തരവാണ് ഇപ്പോള്‍ കോടതി പുറപ്പെടുവിച്ചത്. കേസ് പിന്നീട് സുപ്രീംകോടതി വിശദമായി പരിശോധിക്കും. ഒക്‌റ്റോബറിലാണ് ഇനി കേസ് പരിഗണിക്കുന്നത്.
അതേസമയം കോടതി നടപടിയെ ദേശീയ സുരക്ഷയുടെ വിജയമെന്നാണ് പ്രസിഡന്റ് ട്രംപ് പരാമര്‍ശിച്ചത്. അമേരിക്കയുമായി കുടുംബപരമായോ വ്യാപാര ബന്ധങ്ങളോ ഉളളവര്‍ക്ക് യാത്രാവിലക്ക് ബാധകമല്ല. ആറ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുളള ബോണഫൈഡ് റിലേഷന്‍ ഇല്ലാത്ത യാത്രികര്‍ക്കാണ് അനുമതിയില്ലാത്തത്.പ്രസിഡന്റായി ചുമതലയേറ്റ ഉടനെ കഴിഞ്ഞ മാര്‍ച്ചിലാണ് ആറ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാര്‍ക്കെതിരെ അമേരിക്കയുടെ വിലക്കുണ്ടാകുന്നത്. യാത്രികര്‍ക്ക് 90 ദിവസത്തേക്കും അഭയാര്‍ത്ഥികള്‍ക്ക് 120 ദിവസത്തേക്കും ട്രംപ് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. കടുത്ത വിമര്‍ശനങ്ങളാണ് ഇതിനെതിരെ ആഗോള തലത്തില്‍ ഉയരുന്നത്.

Top