പ്രവാസികള്‍ക്ക് തിരിച്ചടിയായി വിസാ നിയമ ഭേതഗതി; മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങേണ്ടി വരും

കുവൈറ്റില്‍ കുടുംബ വിസ അനുവദിക്കുന്നത് ഭാര്യക്കും കുട്ടികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തി. ഇതോടെ വിദേശത്തുള്ള ജോലിക്കാര്‍ക്ക് തങ്ങളുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും സുടുംബ വിസയില്‍ ഇനി കുവൈറ്റില്‍ എത്തിക്കാനാകില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ റസിഡന്‍ഷ്യല്‍ പാസ്‌പോര്‍ട്ട് വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

നിലവില്‍ രക്ഷിതാക്കളും സഹോദരങ്ങലുമായി കുടുംബവിസയില്‍ കുവൈറ്റില്‍ താമസിക്കുന്ന 11,500 പേര്‍ക്ക് കുടുംബ വിസ പുതുക്കി നല്‍കില്ല. ഇവരെയും പുതിയ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നതിനാലാണ് ഇത്. അതിനാല്‍ തന്നെ കുടുംബ വിസയില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങേണ്ടി വരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top