ബാലലൈംഗിക പീഡനത്തെ ന്യായീകരിക്കുന്ന ഫേസ്‌ബുക്ക്‌ പോസ്റ്റിന് ലൈക്ക്; വിശദീകരണവുമായി വി ടി ബല്‍റാം

ബാലലൈംഗിക പീഡനത്തെ ന്യായീകരിക്കുന്ന ഫേസ്‌ബുക്ക്‌ പോസ്റ്റിനെ പിന്തുണച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി വി ടി ബൽറാം എംഎല്‍എ. ഫേസ്ബുക്കിൽ പോസ്റ്റിലൂടെയോ കമന്റിലൂടെയോ താനായിട്ട്‌ പറയുന്ന വാക്കുകൾക്കോ താൻ ഷെയർ ചെയ്യുന്ന പോസ്റ്റുകള്‍ക്കോ മാത്രമാണ് തനിക്ക് ഉത്തരവാദിത്വം ഉള്ളതെന്നാണ് ബല്‍റാമിന്‍റെ വാദം. മറ്റുള്ളവരുടെ പോസ്റ്റുകൾക്ക്‌ നൽകുന്ന ലൈക്കിന്‌ ആ പോസ്റ്റിന്റെ ഉള്ളടക്കത്തെ താൻ അംഗീകരിക്കുന്നു എന്ന് അർത്ഥമില്ലെന്നും ആ പോസ്റ്റ്‌ കണ്ടു, അതിലെ ചർച്ചകൾ ഫോളോ ചെയ്യുന്നു, എന്നൊക്കെ മാത്രമേ ലൈക്കിൽ നിന്ന് അനുമാനിക്കേണ്ടതുള്ളൂവെന്നുമാണ് ഫേസ് ബുക്കിലെ പുതിയ പോസ്റ്റില്‍ ബല്‍റാം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന വി ടി ബല്‍റാം ഏറെക്കാലത്തിനു ശേഷമാണ് ഫേസ് ബുക്കില്‍ പ്രതികരണവുമായെത്തുന്നതെന്നും ശ്രദ്ധേയമാണ്. പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഫേസ്ബുക്കിൽ പോസ്റ്റിലൂടെയോ കമന്റിലൂടെയോ ഞാനായിട്ട്‌ പറയുന്ന വാക്കുകൾക്ക്‌ മാത്രമാണ്‌ എനിക്ക്‌ ഉത്തരവാദിത്തമുള്ളത്‌. മറ്റ്‌ ആരുടെയെങ്കിലും പോസ്റ്റുകൾ ഞാൻ ഷെയർ ചെയ്താലും അതിന്റെ ഉള്ളടക്കത്തോട്‌ പൊതുവിൽ എനിക്ക്‌ യോജിപ്പുള്ളതായി കണക്കാക്കാവുന്നതാണ്‌. എന്നാൽ മറ്റുള്ളവരുടെ പോസ്റ്റുകൾക്ക്‌ നൽകുന്ന ലൈക്കിന്‌ ആ പോസ്റ്റിന്റെ ഉള്ളടക്കത്തെ ഞാൻ അംഗീകരിക്കുന്നു എന്ന് അർത്ഥമില്ല. ആ പോസ്റ്റ്‌ കണ്ടു, അതിലെ ചർച്ചകൾ ഫോളോ ചെയ്യുന്നു, എന്നൊക്കെ മാത്രമേ ലൈക്കിൽ നിന്ന് അനുമാനിക്കേണ്ടതുള്ളൂ.

എന്റെ പിന്നാലെ നടന്ന് ചൊറിയാനും വായിൽ വിരലിട്ട്‌ കുത്തി തങ്ങൾക്കാവശ്യമുള്ളത്‌ പറയിപ്പിക്കാനും പിന്നീടതിന്റെ പേരിൽ കൂട്ടമായി ആക്രമിക്കാനും മാത്രം താത്പര്യമുള്ള സൈബർ ക്വട്ടേഷൻകാർക്കും ചില പ്രത്യേക മാധ്യമങ്ങൾക്കും അവരവരുടെ പണി തുടരാം. വിരോധമില്ല.

കെ.സുധാകരനെ പൊളിച്ചടുക്കി!.കോണ്‍ഗ്രസുകാര്‍ക്ക് ചരിത്രബോധം ഇല്ലേ എന്ന് സോഷ്യല്‍ മീഡിയ.അമ്പലം കത്തി നശിച്ചാല്‍ അന്ധവിശ്വാസം കുറയുമെന്ന് ഇഎംഎസ് പറഞ്ഞു-സുധാകരൻ ചൈനയിലുണ്ടാക്കിയ ആ കഷണങ്ങള്‍ ഒന്ന് ശരിക്ക് ഒരുമിപ്പിച്ചിരുന്നെങ്കില്‍..ഇത് സ്‌കൂള്‍ കുട്ടികള്‍ വരച്ച ഗ്രാഫ് പോലെ; പട്ടേലിന്റെ പ്രതിമയെക്കുറിച്ച് വി ടി ബല്‍റാം സോഷ്യല്‍ മീഡിയയില്‍ ഹീറോയായി വിടി; അമിത് ഷാ ജി മൂക്കില്‍ കയറ്റുമോ? ഉപദേശിച്ചുള്ള കമന്റിന് കുറിക്കുകൊള്ളുന്ന മറുപടി… അമിത് ഷായെ വിമര്‍ശിക്കേണ്ടത് തടിയെക്കുറിച്ച് പറഞ്ഞല്ല, പിണറായിയുടെ വിമര്‍ശനം പോരാളി ഷാജിയെപ്പോലെ; പിണറായിക്കെതിരെ വി.ടി.ബല്‍റാം രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനെ എതിർത്ത് കെ സുധാകരൻ!അറസ്റ്റ് ന്യായീകരിക്കാനാവില്ലന്നും കോൺഗ്രസ് വർക്കിങ് പ്രസിഡന്റ്
Latest
Widgets Magazine