കൊച്ചിക്കാരന് മണവാട്ടിയായെത്തിയത് വെനസ്വേലക്കാരി

കൊച്ചി: വെനസ്വേലക്കാരിക്ക് കൊച്ചിക്കാരൻ താലിചാർത്തി. പള്ളുരുത്തി ഭവാനീ ശ്വരൻ ക്ഷേത്രത്തിൽ ഇന്നലെയാണ് വെനസ്വേലക്കാരി മേഴ്‌സ് ഹെർണാണ്ട സിന്റെ കഴുത്തിൽ കൊച്ചി സ്വദേശി അർജുൻ താലി ചാർത്തിയത്. ഫേസ്‌ബുക്കിലൂടെയുള്ള പരിചയം പ്രണയമായി വളരുകയായിരുന്നു. ഒടുവിൽ തന്റെ കാമുകനെ കാണാനാവാതെ ജീവിക്കാൻ കഴിയില്ല എന്ന് മനസ്സിലായതോ ടെയാണ് മേഴ്‌സ് വേനസ്വേലയിൽ നിന്നും കൊച്ചിയിലേക്ക് വിമാനം കയറിയത്. വെനസ്വേലയിൽ റൂംബേറാ നെറ്റ്‌വർക്ക് റേഡിയോയിൽ റിപ്പോർട്ടറായിരുന്നു മേഴ്‌സ്. ഒരുമാസം മുമ്പാണ് അർജുനെ കാണാൻ കടലുകൾ കടന്ന് മേഴ്‌സ്  തന്റെ ബന്ധുവിനൊപ്പം കൊച്ചിയിലെത്തിയത്. ക്ഷേത്ര മേൽശാന്തി പി.കെ. മധുവിന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങ്. ഇരുവരുടെയും പ്രണയ സാഫല്യത്തിന് സാക്ഷ്യം വഹിക്കാൻ ക്ഷേത്രമുറ്റത്ത് അർജുന്റെ ബന്ധുക്കളും സുഹൃത്തക്കളുമൊക്കെ ഉണ്ടായിരുന്നു. കൊച്ചി സ്വദേശി മംഗളാനന്ദന്റെയും ആശയുടേയു മകനായ അർജുൻ ഫേസ്‌ബുക്കിലൂടെ ആറു വർഷങ്ങൾക്ക് മുമ്പാണ് മേഴ്‌സിനെ പരിചയപ്പെടുന്നത്. അന്ന് ദുബായിൽ ജോലി ചെയ്യുകയായിരുന്നു അർജുൻ.

വിവാഹിതനായി മണിക്കൂറുകള്‍ക്കകം മുങ്ങേണ്ടിവന്ന കിര്‍മാണി മനോജ്; ടിപി കേസിലെ പ്രതി കല്യാണം കഴിച്ചത് വിവാഹിതയായ രണ്ട് കുട്ടികളുടെ മാതാവിനെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും വൈവാഹിക ജീവിതത്തിലേക്ക്; ക്യാമ്പുകളില്‍ നിന്നും വിവാഹ ജീവിതത്തിലേക്ക് നടന്ന് നിരവധിപ്പേര്‍ അമേരിക്കന്‍ പെണ്ണിന് ചെങ്ങന്നൂരില്‍ കല്ല്യാണം…. അപകടത്തില്‍പ്പെട്ട യുവതിയെ താങ്ങിയെടുത്ത് പുയാപ്ലയുടെ വണ്ടിക്ക് കൈ കാണിച്ചു; ഒട്ടും മടികൂടാതെ അവന്‍ വണ്ടിയിലേക്ക് കയറിക്കോളാന്‍ പറഞ്ഞു; വിവാഹയാത്രക്കിടെ വരന്‍ രക്ഷകനായത് ഇങ്ങനെ വിവാഹം കഴിഞ്ഞ് വരനും കൂട്ടരും എത്തിയപ്പോള്‍ കലവറ കാലി; പാചകക്കാരന്‍ മുങ്ങിയെന്ന് കേട്ട് വധുവിന്റെ മാതാപിതാക്കള്‍ ബോധം കെട്ടുവീണു;  വിവാഹത്തിനിടെ അരങ്ങേറിയ നാടകീയ സംഭവങ്ങളിങ്ങനെ…
Latest
Widgets Magazine