ആദ്യ വിവാഹം പൂച്ചയുമായി; ഭര്‍ത്താവ് മരിച്ചപ്പോള്‍ രണ്ടാം വിവാഹം നായയുമായി; അപൂര്‍വ ജീവിതം നയിക്കുന്ന 41 കാരിയുടെ കഥ

dogപട്ടിയെയും പൂച്ചയെയുമൊക്കെ വിവാഹം കഴിക്കുന്ന വാര്‍ത്തകള്‍ നമുക്ക് വായിക്കേണ്ടിവരുമെന്ന് ആരെങ്കിലും കരുതിയട്ടുണ്ടാകുമോ ? എന്നാല്‍ അങ്ങിനെയും സംഭവിച്ചിരിക്കുന്നു. എന്നാല്‍ ഡൊമിനിക് ലെസ്ബിറല്‍ എന്ന 41കാരി ഇക്കാര്യത്തില്‍ വാര്‍ത്തകളില്‍ നിറയുകയാണിപ്പോള്‍. എട്ടുവര്‍ഷം ഭര്‍ത്താവായിരുന്ന പൂച്ച ചത്തപ്പോള്‍ ആദ്യം കുറച്ച് കാലം ഇവരുടെ കണ്ണീരടങ്ങിയിരുന്നില്ല. എന്നാല്‍ പിന്നീട് വിഷമം മാറിയപ്പോള്‍ യുവതി പുനര്‍ വിവാഹത്തിന് ഒരുങ്ങുന്നു.
ഇപ്രാവശ്യം പൂച്ചയെ മാറ്റി ഒരു വളര്‍ത്തുനായയെയാണ് ലെസ്ബിറല്‍ വരനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഡൊറെക്ക് എന്ന പൂച്ചയായിരുന്നു എട്ട് വര്‍ഷമായി ഈ ഹോളണ്ടുകാരിയുടെ പ്രിയതമന്‍. എന്നാല്‍ തന്റെ 19ാമത്തെ വയസില്‍ ഈ പൂച്ച വൃക്കരോഗത്തെ തുടര്‍ന്ന് മരിച്ചതോടെയാണ് ഡൊമിനിക്ക് ജീവിതത്തില്‍ ഒറ്റപ്പെട്ടത്. കുറച്ച് കാലം തന്റെ പ്രിയതമനെ ഓര്‍ത്ത് കണ്ണീരൊഴുക്കിയെങ്കിലും ഇപ്പോള്‍ തന്റെ വളര്‍ത്തുനായയായ ട്രാവിസിനെ പരിണയം ചെയ്യാനൊരുങ്ങുകയാണ് ഡൊമിനിക്ക്. തന്റെ മാര്‍ജാര ഭര്‍ത്താവിന്റെ വിയോഗം ഹൃദയം തകര്‍ക്കുന്ന അനുഭവമായിരുന്നുവെന്നാണ് ഡൊമിനിക്ക് വെളിപ്പെടുത്തിയിരിക്കുന്നത്
ആ പൂച്ചയ്ക്ക് മൂന്ന് വയസുള്ളപ്പോള്‍ തന്റെ കൈയിലെത്തിയിരുന്നുവെന്നാണവര്‍ പറയുന്നത്. 16 വര്‍ഷം ഇതിനൊപ്പം ചെലവഴിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്നും അതില്‍ 8 വര്‍ഷം പൂച്ച തന്റെ ഭര്‍ത്താവായിരുന്നുവെന്നും ഡൊമിനിക്ക് പറയുന്നു. പൂച്ചയുടെ മരണശേഷം ട്രാവിസിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ചും ഡൊമിനിക്കിന് ഏറെ പറയാനുണ്ട്. താനും ഈ നായയും വളരെ അടുപ്പമുണ്ടെന്നും ഇപ്പോള്‍ തന്നെ ഏറെ സമയം ഒരുമിച്ച് ചെലവഴിക്കാറുമുണ്ടെന്നാണ് യുവതി അഭിമാനത്തോടെ പറയുന്നത്.തങ്ങള്‍ക്ക് പരസ്പരം നന്നായി അറിയാമെന്നും അവര്‍ വ്യക്തമാക്കുന്നു. വര്‍ഷങ്ങളായി ട്രാവിന് തന്റെ കൂടെയുണ്ടെന്നും താന്‍ ഗ്രീസിലായിരുന്നപ്പോള്‍ അവനെ രക്ഷിച്ച് കൊണ്ടുവരികയായിരുന്നുവെന്നും ഡൊമിനിക്ക് പറയുന്നു. അവിടുത്തെ ബീച്ചിലെ വെയിസ്റ്റ് ബിന്നിലെ പഴകിയ ഭക്ഷണം തിന്ന് കഴിഞ്ഞിരുന്ന നായയെ താന്‍ വളര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഇനി നായയും പൂച്ചയും മാത്രമാണ് ഡൊമിനിക്കിന് കൂട്ടെന്ന് തെറ്റിദ്ധരിക്കേണ്ട. ദീര്‍ഘകാലമായി പീറ്റര്‍ ക്‌നിസ്റ്റെന്ന 43കാരന്‍ ഇവരുടെ പാര്‍ട്ട്ണറാണ്. തന്റെ മൃഗസ്‌നേഹത്തിന് അദ്ദേഹം എല്ലാ പിന്തുണയുമേകുന്നുണ്ടെന്നാണ് ഡൊമിനിക്ക് പറയുന്നത്. പീറ്ററും ഒരു മൃഗസ്‌നേഹിയാണെന്നാണ് അവര്‍ പറയുന്നത്. ഡൊമിനിക്ക് 2003ല്‍ സെറ്റ് ചെയ്ത മേരിയുവര്‍പെറ്റ്.കോമിലൂടെ അടുത്തിടെ നടക്കാനിരിക്കുന്ന വിവാഹവും നടത്താന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വെബ്‌സൈറ്റ് ആയിരക്കണക്കിന് പേര്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും അവരില്‍ പലരും തങ്ങളുടെ ഓമനമൃഗങ്ങളെ വിവാഹം കഴിക്കുന്നുണ്ടെന്നും ഡൊമിനിക്ക് അവകാശപ്പെടുന്നു.വിവാഹം കഴിക്കുന്നതിനുള്ള അവരുടെ അപേക്ഷ പരിഗണിക്കപ്പെട്ടാല്‍ ഓരോ ജോഡിയെയും സ്‌ക്രീനിലെ വെര്‍ച്വല്‍ ചാപ്പലിലേക്ക് എടുക്കുകയാണ് ചെയ്യുന്നത്. അവിടെ വച്ച് അവരുടെ വിവാഹവും നടത്തും.തുടര്‍ന്ന് ഡൊമിനിക്ക് അവര്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനിലൂടെ നല്‍കുകയും ചെയ്യും.

Top