ഈ നന്മയുടെ കരങ്ങള്‍ക്ക് ഒരായിരം കയ്യടി; മകന്റെ വിവാഹത്തിന് അയല്‍വാസിക്ക് വീട് പണിത് നല്‍കി ലീഗ് നേതാവ്

VADJAKARAവടകര: മകന്റെ കല്ല്യാണത്തിന് അയല്‍വാസിക്ക് വീട് പണിതു നല്‍കി ലീഗ് നേതാവിന്റെ സ്‌നേഹോപഹാരം.
ചെന്നൈ കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുസ്‌ലിംലീഗ് ഏറാമല ശാഖാ ജനറല്‍ സെക്രട്ടറിയുമായ ഓര്‍ക്കാട്ടേരി പുലുവക്കണ്ടി പോക്കറാണ് 15 ലക്ഷം രൂപ ചെലവഴിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അയല്‍വാസിക്കായി വീട് നിര്‍മ്മിച്ചു നല്കിയത്.

മകന്‍ ഷമീറിന്റെ വിവാഹ കര്‍മ്മത്തിനിടയില്‍ വീടിന്റെ താക്കോല്‍ദാന ചടങ്ങ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മുസ്‌ലിംലീഗ് ഏറാമല ശാഖാ ബൈത്തുറഹ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വീടിന്റെ നിര്‍മ്മാണം പൂലുവ പോക്കര്‍ സ്വന്തം നിലക്ക് ഏറ്റെടുക്കുകയായിരുന്നു.നിര്‍ധനനായ ഒരാള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുക എന്നത് പോക്കര്‍ നേരത്തെ തന്നെ ആഗ്രഹിച്ച ഒരു കാര്യമായിരുന്നു.

Top