ഋഷിരാജ് സിങ് ആഭ്യന്തര മന്ത്രിയെ കൈകൂപ്പി വണങ്ങി; വിവാദത്തിന് അവസാനമാകുന്നു

chenithlaalതിരുവനന്തപുരം: ആഭ്യന്തര മന്ത്രിയെ എഡിജിപി ഋഷിരാജ് സിങ് ബഹുമാനിച്ചില്ലെന്ന് വിവാദത്തിനുപിന്നാലെ ഇരുവരും ഒരേ വേദിയില്‍ കണ്ടുമുട്ടി. ആഭ്യന്തരമന്ത്രി വന്ന ഉടനെ എഴുനേറ്റ് നിന്ന് കൈകൂപ്പി ഹസ്തദാനം ചെയ്താണ് ഋഷിരാജ് സിങ് മന്ത്രിയെ സ്വീകരിച്ചത്. തുടര്‍ന്ന് രണ്ടുപേരും വേദി പങ്കിടുകയും ചെയ്തു.

തൃശൂര്‍ പോലീസ് അക്കാദമിയില്‍ പാസിങ് ഔട്ട് പരേഡിനിടെ ആഭ്യന്തര മന്ത്രിയെ അവഗണിച്ചത് വിവാദമായിരുന്നു. പിന്നീട് ഡിജിപി വിശദീകരണം ചോദിക്കുകയും മുഖ്യമന്ത്രി നടപടി ഉണ്ടാകുമെന്ന് പറയുകയും ചെയ്തിരുന്നു. നേരത്തെ ഇരിപ്പിടത്തില്‍ നിന്ന് എഴുനേല്‍ക്കുക പോലും ചെയ്യാതിരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. മന്ത്രിമായുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നു എന്നതിന്റെ സൂചനയായിട്ടാണ് കഴിഞ്ഞ ദിവസത്തെ കൈകൂപ്പി വണങ്ങല്‍ വ്യാഖ്യാനിക്കപ്പെടുന്നത്.

Top