ദേവിയുടെ ആര്‍ത്തവം ആഘോഷമാക്കുന്ന ക്ഷേത്രം; കാമാഖ്യ ദേവീ ക്ഷേത്രത്തെ വേറിട്ടതാക്കുന്നത് ഇത് കൊണ്ടാണ്

kamy temഗുഹാവത്തി : സത്രീകളുടെ ആര്‍ത്തവം ഉത്സവമാക്കുന്ന ക്ഷേത്രങ്ങള്‍ കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലെങ്ങുമുണ്ട്.എന്നാല്‍ ആ നാളുകളില്‍ സ്ത്രീകള്‍ക്ക് ഇന്നും ക്ഷേത്രങ്ങളില്‍ പ്രവേശനമില്ല എന്നതാണ് മറ്റൊരു കാര്യം . എന്നാല്‍ ആര്‍ത്തവവുമായി ബന്ധമുള്ള ആചാരങ്ങള്‍ നിലനില്‍ക്കുന്ന ക്ഷേത്രങ്ങളും ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലുണ്ട്. അത്തരത്തിലുള്ള ഒരു ക്ഷേത്രമാണ് അസാമിലെ കാമാഖ്യ ദേവീ ക്ഷേത്രം. ഗുവാഹത്തിയിലെ നിലാചല്‍ മലനിരകളിലായാണ് കാമാഖ്യ ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ 51 ശക്തിപീഠങ്ങളിലൊന്നാണ് ഇത്. മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് കാമാഖ്യ ദേവിക്ക് രൂപമില്ല. പകരം യോനി മാത്രമാണുള്ളത്. വസന്തകാലമാകുമ്പോള്‍ ഈ ഭാഗത്ത് ഈര്‍പ്പം അനുഭവപ്പെടും. ദേവി രജസ്വലയായി എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ദേവിയുടെ യോനീ ഭാഗത്ത് ഈര്‍പ്പം കണ്ടാല്‍ മൂന്നു ദിവസത്തേക്ക് ക്ഷേത്രം അടച്ചിടും. പിന്നെ നാലാമത്തെ ദിവസമായിരിക്കും ക്ഷേത്രം തുറക്കുക.അംബുവാസി പൂജ’ എന്നാണ് ഈ ഉത്സവം അറിയപ്പെടുന്നത്.എന്നാല്‍ ആര്‍ത്തവത്തിലുള്ള സ്ത്രീകള്‍ക്ക് അവിടെ പ്രവേശനമില്ല . അംബുവാസി പൂജ സമയത്ത് ക്ഷേത്രത്തിന് സമീപത്തൂടെ ഒഴുകുന്ന ബ്രഹ്മപുത്ര നദി ചുവന്ന നിറത്തിലായിരിക്കും ഒഴുകുകയെന്നും പ്രദേശവാസികള്‍ പറയുന്നു

Top