പോലീസ് റെയ്ഡിനെ തുടര്‍ന്ന് അധോലോക നായകന്റെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി.

 

 പോലീസ് റെയ്ഡിനെ തുടര്‍ന്ന് അധോലോക നായകന്റെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ചണ്ടോലി ജില്ലയിലാണ് സംഭവം നടന്നത്.

കുട്ടി മരിച്ചു കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രസിദ്ധ കുറ്റവാളിയും അധോലോക നായകനും ആയിരുന്ന കനൈയ്യ യാദവിന്റെ മകള്‍ നിഷ യാദവിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കനൈയ്യയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസുകാര്‍ക്ക് ആളെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതിന് പിന്നാലെയാണ് മൂത്തമകളായ നിഷയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതേസമയം, പെണ്‍കുട്ടിയുടെ മരണകാരണം പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമാണെന്ന് പരിസരവാസികള്‍ പറയുന്നു. ഇളയ മകള്‍ക്കും പൊലീസുകാരുടെ കയ്യില്‍നിന്നും മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് അയല്‍ക്കാര്‍ പറയുന്നു. ഈ പെണ്‍കുട്ടിയെ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോപണത്തെ തുടര്‍ന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉടന്‍ തന്നെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top