ഭാര്യയുമായി ഉടക്കി; കൈവിലങ്ങിട്ട ശേഷം മക്കളുള്‍പ്പെടെ ഏട്ടുപേരെ കൊന്നു

ഭാര്യയുമായി ഉടക്കി; കൈവിലങ്ങിട്ട ശേഷം മക്കളുള്‍പ്പെടെ ഏട്ടുപേരെ കൊന്നു
ന്യൂയോര്‍ക്ക്: ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് ആറു കുട്ടികളടക്കം ഒരു കുടുംബത്തിലുള്ള എട്ടു പേരെ കൈവിലങ്ങിട്ട ശേഷം തലയ്ക്ക് വെടിവെച്ചു കൊന്നു. അമേരിക്കയിലെ ഹൂസ്റ്റ്ണിലാണ് സംഭവം.
ഡെവയിന്‍ ജാക്‌സണ്‍ (50), ഭാര്യ വലേറി ജാക്‌സണ്‍ (40), ആറു മുതല്‍ 13 വര പ്രായമുള്ള ആറു മക്കള്‍ എന്നിവരാണ് ദാരണുമായി കൊല്ലപ്പെട്ടത്. കൊല നടത്തിയ വലേറിയുടെ മുന്‍ കാമുകന്‍ ഡേവിഡ് കോണ്‍ലിയെ ഏറ്റുമുട്ടലിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു.
അയല്‍വാസി ഫോണില്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസുകാര്‍ക്ക് നേരെ കൊലയാളിയായ ഡേവിഡ് വെടിവെച്ചു. തുടര്‍ന്ന് ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് ഇയാളെ കീഴടക്കിയത്.
വലേറിയുമായുള്ള വഴക്കിനെ തുടര്‍ന്ന് ഡേവിഡ് കോണ്‍ലിയാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Top