മെസ്സിയെ പൂട്ടി ഐസ്‌ലൻഡ്‌

മോസ്‌കോ > ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അർജന്റീനയെ പിടിച്ചുകെട്ടി ഐസ്‌ലൻഡ്‌. അർജന്റീന‐ഐസ്‌ലൻഡ്‌ മത്സരം ഓരോ ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ചു. 64ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി പാഴാക്കിയ മെസ്സി ആരാധകരെ നിരാശപ്പെടുത്തി.

അർജന്റീ്നക്കായി സെർജിയോ അഗ്യൂറോയാണ്‌ ആദ്യം ഗോൾ നേടിയത്‌. ബോക്‌സിനകത്ത്‌ പന്ത്‌ സ്വീകരിച്ച അഗ്യൂറോയുടെ ക്ലീൻ ഫിനിഷ്‌. അഗ്യൂറോയുടെ ആദ്യ ലോകകപ്പ്‌ ഗോളാണിത്‌.

അർജന്റീനയുടെ ഗോളിന്റെ ആരവമടങ്ങും മുൻപേ ഐസ്‌ലൻഡ്‌ ഒപ്പമെത്തി. അർജന്റീനയുടെ പ്രതിരോധത്തിലെ അലസത മുതലെടുത്ത്‌ ഫിൻബൊഗാസൻ ഐസ്‌ലാൻഡിനായി അവരുടെ ആദ്യ ലോകകപ്പ്‌ ഗോൾ നേടി.

തുടർന്നും നിരവധി മുന്നേറ്റങ്ങളണ്ടായെങ്കിലും അർജന്റീനക്ക്‌ ലക്ഷ്യം കാണാനായില്ല. അവയൊക്കെ ഐസ്‌ലൻഡ്‌ പ്രതിരോധത്തിൽ തട്ടി തകർന്നു.

Latest
Widgets Magazine