സ്‌നാപ് ഡീല്‍ കുതിക്കുന്നു പ്രതിസന്ധികളില്‍ പതറാതെ ..

2011 ഡിസംബര്‍ 11. ബിവിപി ഇന്ത്യ മാനേജിംഗ് പാര്‍ട്ണര്‍ എസ്.വി സുബ്രഹ്മണ്യയുടെ മനസില്‍ നിന്ന് ഒരുകാലത്തും ഈ ദിനം മാഞ്ഞുപോകില്ല. ഇദ്ദേഹം നിക്ഷേപം നടത്തിയിരിക്കുന്ന സ്‌നാപ്ഡീല്‍.കോം എന്ന ഗ്രൂപ്പ് ഡീല്‍സ് സൈറ്റിന്റെ ബോര്‍ഡ് മീറ്റിംഗായിരുന്നു അന്ന്. സ്‌നാപ്ഡീല്‍ സ്ഥാപകരായ കുനാല്‍ ബാഹലും രോഹിത് ബന്‍സാലും ചൈന സന്ദര്‍ശനം നടത്തി തിരിച്ചെത്തിയതേയുള്ളൂ. റെസ്‌റ്റോറന്റുകള്‍, ഹോട്ടലുകള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഡിസ്‌കൗണ്ട് കൂപ്പണുകള്‍ ഉപഭോക്താക്കളിലേക്കെത്തിക്കുന്ന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്‌നാപ്ഡീല്‍ ഗ്രൂപ്പ് ഡീല്‍സ് ബിസിനസ് വിപണിയുടെ 70 ശതമാനവും കൈയാളുന്ന കാലം കൂടിയായിരുന്നു അത്. ബിവിപി ഇന്ത്യയില്‍ നിന്ന് 45 ദശലക്ഷം ഡോളര്‍ തുടങ്ങി പല പ്രമുഖ നിക്ഷേപകരില്‍ നിന്നായി 57 ദശലക്ഷം ഡോളര്‍ മൂലധനം സ്‌നാപ്ഡീല്‍ അപ്പോള്‍ സമാഹരിക്കുകയും ചെയ്തിരുന്നു.

പക്ഷേ അന്നത്തെ ബോര്‍ഡ് മീറ്റിംഗില്‍ വെച്ച് ഏവരെയും ഞെട്ടിപ്പിക്കുന്ന ഒരു തീരുമാനം പ്രഖ്യാപിച്ചു. ”കമ്പനിയുടെ ബിസിനസ് രീതി അപ്പാടെ മാറ്റുന്നു,” ഇതായിരുന്നു അവരുടെ അന്നത്തെ പ്രഖ്യാപനമെന്ന് സുബ്രഹ്മണ്യ ഓര്‍ക്കുന്നു.

ആലിബാബ ഡോട്ട് കോം പോലുള്ള വന്‍കിട ചൈനീസ് ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് ബാഹലും ബന്‍സാലും ചൈനയില്‍ വെച്ച് ശ്രദ്ധിച്ചത്. അതേ മാതൃക സ്‌നാപ്ഡീലിലും പകര്‍ത്താന്‍ അവര്‍ തീരുമാനിച്ചു. ”അവരുടെ മുന്നില്‍ നിരവധി വഴികളുണ്ടായെങ്കില്‍ പോലും ഒരു മാര്‍ക്കറ്റ് പ്ലേസാകാനാണ് അവര്‍ തീരുമാനിച്ചത്,” സുബ്രഹ്മണ്യ പറയുന്നു.

രണ്ടുമാസത്തിനുള്ളില്‍ ഡീല്‍സ് ബിസിനസ് അവസാനിപ്പിച്ചു. ”ഞങ്ങളുടെ നിക്ഷേപകര്‍ അത്ഭുതപ്പെട്ടുപോയി,” ബാഹല്‍ പറയുന്നു.
യഥാര്‍ത്ഥത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള തീരുമാനമായിരുന്നു ഇത്. കാലം അതിനുള്ള ഫലവും പിന്നീട് നല്‍കി. ഗ്രൂപ്പ് ഡീല്‍സ് ബിസിനസിന് അതിന്റെ തിളക്കം നഷ്ടമായിരിക്കുന്ന ഇക്കാലത്ത് സ്‌നാപ്ഡീല്‍ നൂറ് കോടി ഡോളര്‍ മൂല്യമുള്ള കമ്പനിയായി വളര്‍ന്നിരിക്കുന്നു. ഇന്ന് ഏകദേശം 50,000 ത്തോളം വില്‍പ്പനക്കാര്‍ 50 ലക്ഷം ഉല്‍പ്പന്നങ്ങളാണ് സ്‌നാപ്ഡീലിലൂടെ വില്‍ക്കുന്നത്. ഓരോ 20 സെക്കന്റിലും ഓരോ പുതിയ ഉല്‍പ്പന്നം കൂട്ടിച്ചേര്‍ക്കപ്പെടുന്നു! കഴിഞ്ഞ വര്‍ഷം ഇത് രേഖപ്പെടുത്തിയത് 600 ശതമാനം വളര്‍ച്ചയാണ്.

സ്‌നാപ്ഡീല്‍ എങ്ങനെ അതിവേഗം വളര്‍ന്നു? ഈ ചോദ്യത്തിനുള്ള ഉത്തരത്തിലേക്കുള്ള സൂചന സ്‌നാപ്ഡീലിന്റെ ഓഫീസിലുള്ള ഒരു വാചകത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്: മിഷന്‍ 500. എന്താണത്? ബാഹല്‍ ഇക്കാര്യം വിശദീകരിക്കാന്‍ ആദ്യം മടിക്കും. പക്ഷേ പിന്നീട് സ്‌നാപ്ഡീലിന്റെ വളര്‍ച്ചാ തന്ത്രത്തിന്റെ ഭാഗമാണിതെന്ന് പറഞ്ഞു തുടങ്ങും. ആഒഅഏ ഇതാണ് സ്‌നാപ്ഡീലിന്റെ രഹസ്യമന്ത്രം. ഹിന്ദിയിലുള്ള ഈ വാക്കിന്റെ അര്‍ത്ഥം ഓട്ടം എന്നാണ്. ‘ആശഴ, ഒമശൃ്യ, അൗറമരശീൗ െഏീമഹ’ എന്നതിന്റെ ചുരുക്ക രൂപം കൂടിയാണിത്. ഒറ്റ നോട്ടത്തില്‍ അസാധ്യമെന്ന് തോന്നുന്ന ലക്ഷ്യം മുന്നില്‍ വെയ്ക്കുക എന്നിട്ട് അത് നേടിയെടുക്കാനായി ടീമിനെ പ്രചോദിപ്പിച്ച് എല്ലാം സമര്‍പ്പിച്ച് മുന്നേറുക. ഇതാണ് സ്‌നാപ്ഡീലിന്റെ രഹസ്യതന്ത്രം.

ഓരോ ത്രൈമാസത്തിലും ഓരോ പുതിയ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിച്ചു. ഒന്നര വര്‍ഷം മുമ്പ് സ്‌നാപ്ഡീലീന്റെ ലക്ഷ്യം മിഷന്‍ 30 എന്നതായിരുന്നു. അന്ന് കമ്പനിയുടെ പ്രതിമാസ വരുമാസം 57 കോടി ആയിരുന്നു. ആ ത്രൈമാസം അവസാനിച്ചപ്പോഴേക്കും പ്രതിമാസ വരുമാനം 30 കോടി രൂപയിലെത്തി.
വരുമാനത്തില്‍ മാത്രമായിരുന്ന സ്‌നാപ്ഡീലിന്റെ ലക്ഷ്യങ്ങള്‍ ഒതുങ്ങി നിന്നത്. ക്രയവിക്രയങ്ങളുടെ ഗുണമേന്മ അളക്കാനുള്ള അളവുകോലായ നെറ്റ് പ്രമോര്‍ട്ടര്‍ സ്‌കോര്‍ (ചജട) ഇതര ഇ കോമേഴ്‌സ് സൈറ്റുകളുടേത് 3550 ആണെങ്കില്‍ സ്‌നാപ്ഡീല്‍ തങ്ങളുടെ എന്‍പിഎസ് 65 ആക്കി ഉയര്‍ത്താന്‍ പദ്ധതിയിട്ടു. അത് നേടുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം മധ്യത്തോടെയാണ് രാജ്യത്തെ ഇ ടെയ്‌ലിംഗ് കമ്പനികള്‍ക്ക് വേഗജ്വരം പിടികൂടിയത്. പലരും ഉല്‍പ്പന്നങ്ങള്‍ രണ്ട് ദിവസം കൊണ്ട് അയക്കുമെന്ന് പ്രഖ്യാപിച്ചു. ചിലര്‍ ഓര്‍ഡര്‍ ലഭിച്ച് അന്നുതന്നെ ചെയ്യുമെന്ന് പറഞ്ഞു. സ്‌നാപ്ഡീല്‍ മിഷന്‍ 24 പ്രഖ്യാപിച്ചു. ഉല്‍പ്പന്നങ്ങളില്‍ 75 ശതമാനവും ഓര്‍ഡര്‍ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ അയക്കാന്‍ പദ്ധതിയിട്ടു. ത്രൈമാസം അവസാനിച്ചപ്പോള്‍ 80 ശതമാനം ഉല്‍പ്പന്നങ്ങളും ഒരു ദിവസത്തിനുള്ളില്‍ അയക്കുന്ന കമ്പനിയായി സ്‌നാപ്ഡീല്‍ മാറി.

ലആമ്യ നല്‍കിയ സേഫ്ഷിപ്പ് എന്ന സാങ്കേതിക സംവിധാനമാണ് സ്‌നാപ്ഡീലിനെ ഇതിന് പ്രാപ്തമാക്കിയത്. 2013ല്‍, ലആമ്യയുടെ നേതൃത്വത്തിലുള്ള ഒരു ഗ്രൂപ്പ് സ്‌നാപ്ഡീലില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ പണവും അവരുടെ വൈദഗ്ധ്യവും സ്‌നാപ്ഡീലുമായി പങ്കുവെച്ചത് കമ്പനിക്ക് ഏറെ ഗുണകരമായി. വില്‍പ്പനക്കാര്‍ക്ക് ഉപകാരപ്രദമാകും വിധം രാജ്യത്തെ കൊറിയന്‍ കമ്പനികളെ സംയോജിപ്പിച്ച് പിന്‍കോഡ് അടിസ്ഥാനമാക്കി ഉല്‍പ്പന്നങ്ങളുടെ വിപണനം സാധ്യമാക്കിയതും ഉല്‍പ്പന്നം ലഭിച്ചില്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് പണം അതിവേഗം തിരിച്ചു ലഭിക്കാനുള്ള സൗകര്യമൊരുക്കിയതുമെല്ലാം ലആമ്യയുടെ സാങ്കേതിക സഹകരണത്തിലൂടെയാണ്.

മൊബീല്‍ ഫോണ്‍ എന്ന അക്ഷയഖനി
ഇന്ത്യയിലെ 20 കോടി ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 15 കോടിയോളം പേര്‍ വെബ് ലോകത്തിലേക്ക് കടക്കുന്നത് മൊബീല്‍ ഫോണിലൂടെയാണ്. ഭൂരിഭാഗം ഇ ടെയ്‌ലിംഗ് കമ്പനികള്‍ക്കുമുള്ളതുപോലെ സ്‌നാപ്ഡീലിനും സ്വന്തമായ മൊബീല്‍ ആപ്ലിക്കേഷനുണ്ട്. 14 മാസം മുമ്പ് സ്‌നാപ്ഡീല്‍ സൈറ്റിലെ മൊബീല്‍ ഫോണ്‍ വഴിയുള്ള സന്ദര്‍ശനം അഞ്ച് ശതമാനമായിരുന്നു. ബാഹലും ബന്‍സാലും മൊബീല്‍ ആപ്പിനായി പ്രത്യേക ടീമിനെ സൃഷ്ടിച്ച് അവരോട് പേഴ്‌സണ്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത സേവനം നല്‍കുന്ന ടീമുമായി മത്സരിക്കാന്‍ ആവശ്യപ്പെട്ടു. ഇന്ന് സ്‌നാപ്ഡീല്‍ സന്ദര്‍ശകരില്‍ 5565 ശതമാനം പേര്‍ വരുന്നത് മൊബീല്‍ ഫോണ്‍ വഴിയാണ്. അടുത്ത രണ്ടുവര്‍ഷം കൊണ്ട് ഇത് 7585 ശതമാനമാക്കുകയാണ് ലക്ഷ്യം. സ്‌നാപ്ഡീല്‍ ആപ്പ് ഉപഭോക്താക്കളില്‍ 20 ശതമാനം പേര്‍ ദിവസത്തില്‍ ഒരിക്കലെങ്കിലും അത് ഓപ്പണ്‍ ചെയ്യുന്നുണ്ട്. ഒരു പ്രോഡക്റ്റ് മാനേജരും ആറ് എന്‍ജിനീയര്‍മാരും അടങ്ങുന്നതാണ് സ്‌നാപ്ഡീലിന്റെ മൊബീല്‍ ടീം. ”മൊബീല്‍ ഫോണ്‍ ഉപഭോക്താക്കളില്‍ 15 ശതമാനത്തിന് മാത്രമാണ് 3ഏ സേവനമുള്ളൂ. ബാക്കിയുള്ളവര്‍ക്കുള്ള 2ഏ നെറ്റ് വര്‍ക്കിന് വേഗത കുറവാണ്. ഇത്തരം കണക്ഷനാണെങ്കില്‍ പോലും അതിവേഗം സൈറ്റില്‍ കയറാനും ഇറങ്ങാനും സഹായകമാകും വിധമുള്ള ലളിതമായ ആപ്ലിക്കേഷനാണ് ഞങ്ങള്‍ വികസിപ്പിച്ചെടുത്തത്,” ബാഹല്‍ പറയുന്നു.

സ്‌നാപ്ഡീല്‍ അടുത്തിടെ സമാഹരിച്ച ഫണ്ടില്‍ സിംഹഭാഗവും മൊബീല്‍ ഫോണിലെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താനാണ് വിനിയോഗിച്ചത്. ഒപ്പം എന്‍ജിനീയരിംഗ് ടീമിലെ മികച്ചവരെ കണ്ടെത്തി വികസിപ്പിക്കാനും ചെലവിട്ടു.

വിപണി സാഹചര്യങ്ങള്‍ മനസിലാക്കി എളിയനിലയില്‍ നിന്ന് ബിസിനസ് കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നവര്‍ എന്നാണ് സ്‌നാപ്ഡീല്‍ സാരഥികളെ നിക്ഷേപകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ രണ്ടാംനിര, മൂന്നാം നിര പട്ടണങ്ങളില്‍ നടക്കുന്ന ഇ കോമേഴ്‌സ് തരംഗത്തോട് പിടിച്ചു നില്‍ക്കാന്‍ സ്‌നാപ്ഡീല്‍ പ്രത്യേകം സജ്ജമാകണമെന്ന മുന്നറിയിപ്പും സുബ്രഹ്മണ്യ നല്‍കുന്നുണ്ട്.

ശരാശരി 25 വയസ് പ്രായമുള്ള ജീവനക്കാരെ വെച്ച് രണ്ട് വര്‍ഷം കൊണ്ട് നൂറ് കോടി മൂല്യമുള്ള കമ്പനി കെട്ടിപ്പടുത്ത സ്‌നാപ്ഡീല്‍ സാരഥികള്‍ പക്ഷേ വെല്ലുവിളികള്‍ കണ്ട് പതറുന്നില്ല.

Top