അസിന്‍ വിവാഹിതയാകുന്നു; വരന്‍ മൈക്രോമാക്‌സ് ഉടമ

asinഗോസിപ്പുകള്‍ക്ക് വിരാമമിട്ട് നടി അസിന്റെ വിവാഹ വാര്‍ത്ത പ്രഖ്യാപിച്ചു. മൈക്രോമാക്‌സിന്റെ ഉടമയായ രാഹുല്‍ ശര്‍മ്മയാണ് വരന്‍. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു. ഇപ്പോള്‍ ഈ വാര്‍ത്ത അസിന്‍ തന്നെയാണ് സ്ഥിരീകരിച്ചത്. പുതിയ ചിത്രമായ ഓള്‍ ഈസ് വെല്ലിന്റെ റിലീസിനു ശേഷം വിവാഹമുണ്ടാകുമെന്ന് അസിന്‍ പറഞ്ഞു.

ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ അടുത്ത സുഹൃത്താണ് രാഹുല്‍ ശര്‍മ്മ. അക്ഷയ് കുമാറാണ് രാഹുലിന്റേയും അസിന്റേയും പ്രണയത്തിന് വഴിയൊരുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുലിനെ അസിന് പരിചയപ്പെടുത്തി കൊടുത്തത് അക്ഷയ് കുമാറാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അസിന്റെ ഹിറ്റ് സിനിമയായ ഗജനിയില്‍ കാമുകന്‍ മൊബൈല്‍ കമ്പനി ഉടമയായിരുന്നു. ജീവിതത്തിലും അസിന്റെ കാമുകന്‍ മൊബൈല്‍ കമ്പനി ഉടമായായതാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച.

Top