ആദ്യ മൊബൈല്‍ സംസാരത്തിന് ഇരുപതു വയസ്

ഇന്ത്യയില്‍ വിപ്ലവം സൃഷ്ടിച്ച ഒരു സംഭവത്തിന്റെ 20ാം വാര്‍ഷികം ആരുമറിയാതെ കടന്നുപോയി. രാജ്യത്ത് ആദ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ 20ാം വാര്‍ഷികമായിരുന്നു ജൂലൈ 31ന്. ഇന്ന് ലോകത്തിലെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. സ്മാര്‍ട്ട്‌ഫോണുകളെല്ലാം ചൂടപ്പം പോലെയാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിറ്റഴിയുന്നത്. ഇന്ത്യന്‍ യുവത്വം വസ്ത്രം മാറും പോലെ പുതിയ മോഡല്‍ മൊബൈലുകള്‍ മാറ്റി ഉപയോഗിക്കുന്നു. വിസ്മയിപ്പിക്കുന്ന വേഗത്തിലാണ് മൊബൈല്‍ ഫോണില്‍ ടെക്‌നോളജികള്‍ മാറിയത്. ഇഷ്ടികയുടെ വലിപ്പത്തിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ സ്മാര്‍ട്ടായി മാറിയത് റോക്കറ്റ് വേഗത്തില്‍.

നമ്മുടെ രാജ്യത്ത് ആദ്യമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവും ടെലികോം മന്ത്രിയായിരുന്ന സുഖ്‌റാമുമാണ്. 1995 ജൂലൈ 31ആയിരുന്നു ആ ചരിത്രദിനം. ടെല്‍സ്ട്രയായിരുന്നു ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ കമ്പനി. ഇപ്പോള്‍ സ്‌പൈസ് മൊബൈല്‍ എന്നാണ് ഈ കമ്പനിയുടെ പേര്. ബി.കെ. മോദിയാണ് അക്കാലത്ത് കമ്പനിയുടെ ചെയര്‍മാന്‍. കോല്‍ക്കത്തയിലെ സെക്രട്ടറിയേറ്റായ റൈറ്റേഴ്‌സ് ബില്‍ഡിങ്ങില്‍ നിന്നാണ് ആദ്യ കോള്‍ ഡല്‍ഹിയിലേക്ക് പോയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൊബൈല്‍ നെറ്റ്വര്‍ക്ക് ആരംഭിച്ച ഇന്ത്യയിലെ ആദ്യ നഗരം കോല്‍ക്കത്തയാണ്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള കമ്പനിയായിരുന്നു ടെല്‍സ്ട്രയുടെ സാങ്കേതിക പാട്ണര്‍. പിന്നീട് നോക്കിയ ഇന്ത്യയില്‍ അവതരിച്ചു. ഇതോടെ മൊബൈല്‍ ഫോണ്‍ രംഗത്ത് വിപ്ലവം തന്നെ നടന്നു. ടുജിയും ത്രീജിയും കടന്ന് ഫോര്‍ജി രംഗത്ത് എത്തിയിരിക്കുന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയും ടെലികോം മേഖലയില്‍ നിന്നായിരുന്നു, ടുജി സ്‌പെക്ട്രം. ആദ്യമായി മൊബൈലില്‍ സംസാരിച്ച സുഖ് റാമും ഈ അഴിമതിയില്‍ ഉള്‍പ്പെട്ടുവെന്നതും ശ്രദ്ധേയമാണ്. ഇന്റര്‍നെറ്റും ഫോട്ടൊകളും മൊബൈലിലെത്തി. പാട്ടുകേള്‍ക്കുന്നതു മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതുവരെ ഫോണിലാണിപ്പോള്‍. നിരവധി കമ്പനികളും ഈ രംഗത്ത് സജീവമാണ്.

Top