ആറ് നായികമാര്‍ നിരസിച്ച റോളില്‍ ഷംനകാസിം; മിഷ്‌കിന്റെ നായികയായി കേളിവുഡില്‍

shamannn

തമിഴ് സിനിമാ ലോകത്ത് പുതമയുള്ള പ്രമേയം കൊണ്ടും അവകരണം കൊണ്ട് ശ്രദ്ദേയനാണ് മിഷ്‌കിന്‍. മിഷ്‌കിന്റെ അടുത്ത ചിത്രത്തില്‍ നായികയാകുന്നത് മലയാളിയായ ഷംന കാസിം. നേരത്തെ നിരവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഷംനക്ക് ഈ സിനിമ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.

മിഷ്‌കിന്റെ ശിഷ്യന്‍മാരില്‍ പ്രധാനിയായ ജി.ആര്‍ ആദിത്യ സംവിധാനം ചെയ്യുന്ന ‘സവരകാത്തി’ എന്ന ചിത്രത്തിലാണ് ഷംന നായികയാകുന്നത്.ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും വില്ലന്‍ വേഷത്തില്‍ അഭിനയിക്കുന്നതും മിഷ്‌കിന്‍ തന്നെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തമിഴിലെ ആറ് മുന്‍നിര നായികമാര്‍ നിരസിച്ച വേഷമാണ് ഷംന ധൈര്യപൂര്‍വം ഏറ്റെടുത്തത്. ചിത്രത്തില്‍ ഏറ്റവും പ്രാധാന്യമുള്ള വേഷമാണ് ഷംനയ്ക്ക്. കഥയുടെ വിശദാംശങ്ങളോ കഥാപാത്രത്തിന്റെ സവിശേഷതകളോ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് ഷംന പറഞ്ഞു.
എന്നാല്‍ ചെന്നൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു ക്രൈം ത്രില്ലറാണ് സവരകാത്തി എന്നാണ് സൂചന. ചിത്രത്തിലെ കഥാപാത്രത്തിന് ആവശ്യമായ തമിഴ് സ്ലാങ്ങും ശരീര ഭാഷയുമൊക്കെ പരിശീലിക്കുന്നതിന്റെ തിരക്കിലാണ് ഷംന. തനിക്ക് മുമ്പേ വേഷം നിരസിച്ച ആറ് നായികമാര്‍ക്കും നന്ദി പറയുന്നതായും ഷംന പറഞ്ഞു. അവര്‍ നിരസിച്ചതിനാലാണ് ഇത്രയും മികച്ച കഥാപാത്രം തന്നെ തേടി എത്തിയത്.

Top