ആലപ്പുഴയില്‍ വാഹനാപകടത്തില്‍  നാലുപേര്‍ മരിച്ചു

ചേര്‍ത്തല: ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴയില്‍ നിന്നും ചേര്‍ത്തലയിലേക്ക് പോയ ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞ് കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ചെങ്ങന്നൂര്‍ സ്വദേശി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പ്പെട്ട കാര്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. ഒരു ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ വേണ്ടി വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു

Top