ഇടയ്ക്കിടെ ബെഡ്‌റൂം മാറ്റിനോക്കൂ.. മുറിക്കുമുണ്ട്‌ റൊമാന്റിക്‌ മൂഡെന്ന് മനസിലാക്കൂ

ഒരേ മുറിയില്‍ത്തന്നെ വര്‍ഷങ്ങളായി സെക്‌സ്‌ ചെയ്യുന്ന ദമ്പതികള്‍ക്കിടയില്‍ വേഗം മടുപ്പിന്റെ പുകമറ വന്നു മൂടുന്നതായി ലൈംഗികശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്‌.
ആവര്‍ത്തിക്കുന്ന സാഹചര്യങ്ങള്‍ തലച്ചോറിലെ പാരിറ്റല്‍ ലോബിയില്‍ അസെറ്റൈല്‍കൊളൈന്‍ എന്ന മസ്‌തിഷ്‌ക രാസവസ്തുവിലുണ്ടാകുന്ന വ്യതിയാനമാണത്രേ ഇതിനു കാരണം. പുതുമയുടെ ഉണര്‍വ്‌ സെക്‌സിനെ ഊര്‍ജ്ജസ്വലമാക്കുമെങ്കില്‍ ഇടയ്ക്കിടെ ബെഡ്‌റൂം നിങ്ങള്‍ക്കൊന്നു മാറ്റിക്കൂടെ. സെക്‌സ്‌ അപ്രതീക്ഷിതമാവട്ടെ
മുന്നൊരുക്കങ്ങളോടെയുള്ള ലൈംഗികബന്ധം പലപ്പോഴും പ്രീപ്ലാന്‍ ചെയ്യപ്പെട്ട ഒരു നാടകം പോലെയായിപ്പോകുന്നുവെന്ന്‌ ചില ദമ്പതികള്‍, പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌. ഇനി ഇതിനൊരു മാറ്റമാവട്ടെ. ഇന്ന്‌ ‘സംഭവം’ ഉണ്ടാവില്ല എന്നുള്ള മുന്‍ധാരണ ഞൊടിയിടയില്‍ മാറ്റിമറിച്ച്‌ നിങ്ങള്‍ അതിനു മുതിരുമ്പോള്‍ അപ്രതീക്ഷിതമായി ഒരു പിറന്നാള്‍ സമ്മാനം കിട്ടിയ അത്‌ഭുതമായിരിക്കും നിങ്ങളുടെ ഇണയുടെ മുഖത്തും മനസ്സിലും.ബെഡ്‌റൂമിലെ മണത്തിനും വെളിച്ചത്തിനുമെല്ലാം ലൈംഗികത ഉത്തേജിപ്പിക്കാനും നിലനിര്‍ത്താനുമുള്ള സ്വാധീനമുണ്ടെന്നോര്‍ക്കുക. കൃത്രിമ മണം സൃഷ്‌ടിക്കുന്നതിനെക്കാള്‍ ബെഡ്‌റൂമില്‍ ഫ്രെഷായ പൂക്കള്‍ സൂക്ഷിച്ചുനോക്കൂ. പ്രത്യേകിച്ചും മുല്ല, റോസ്‌ തുടങ്ങിയവയ്ക്ക്‌ സവിശേഷമായൊരു മൂഡ്‌ തന്നെ സൃഷ്‌ടിക്കാനുള്ള ശേഷിയുണ്ടെന്ന്‌ ഗവേഷണഫലങ്ങള്‍ പറയുന്നു. ഇതൊന്നും പെട്ടെന്ന്‌ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മുന്‍ സൂചിപ്പിച്ച പുഷ്‌പങ്ങളുടെ മണമുള്ള പെര്‍ഫ്യൂമുകളും ആവാം.

Top