എന്തിനു ഞങ്ങളുടെ വാപ്പച്ചിയെ കൊന്നു? അനാഥാരയ ഈ കുരുന്നുകളോട് കോണ്‍ഗ്രസുകാര്‍ മറുപടി പറയുമോ

chavakkaduതൃശൂര്‍: കൊലപാതകരാഷ്ട്രീയത്തിന്റെ ചോരതുളളികള്‍ അനാഥരാക്കുന്നവരുടെ കണ്ണീര്‍ തുള്ളികള്‍ക്ക് ആര് ഉത്തരം പറയും…. അവസാനമില്ലാത്ത കൊലകള്‍പോലെ ഉത്തരമില്ലാത്ത ചോദ്യമാണിത്…ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനിരയായി കൊല്ലപ്പെട്ട ചാവക്കാട് സ്വദേശി ഹനിഫയുടെ കുടുംബമാണ് അനാഥമാകുന്നത്.

എന്തിനു ഞങ്ങളുടെ വാപ്പച്ചിയെ കൊന്നു? എന്തിനു ഞങ്ങളെ അനാഥരാക്കി? ഒമ്പതു വയസ്സുകാരി ഹന്നയും എട്ടു വയസ്സുകാരി ഹസ്‌നയും ചോദിക്കുമ്പോള്‍ ഉത്തരം നല്‍കാന്‍ ആര്‍ക്കാണ് കഴിയുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഇതൊന്നുമറിയാതെ മറ്റൊരാളും ഇവിടെയുണ്ട്, ഇളയ മകള്‍ ഹാമിയ. തുടര്‍ക്കഥയായ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ പിതാവ് കുത്തേറ്റ് പിടഞ്ഞുവീഴുമ്പോള്‍ ഹാമിയയുടെ പ്രായം 88 ദിവസം മാത്രമായിരുന്നു. ഹാമിയയുടെ ’90’ ചടങ്ങ് രണ്ടുദിവസം കഴിഞ്ഞ് നടക്കാനിരിക്കെയായിരുന്നു കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെത്തുടര്‍ന്ന് പിതാവ് ഹനീഫയെ വല്യുമ്മയുടെ മുന്നിലിട്ട് ഒരു സംഘം കുത്തിക്കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ ഭാര്യ ഷഫ്‌നയും നാലു പെണ്‍മക്കളും തൃശൂര്‍ കൈപ്പറമ്പിലെ ഷഫ്‌നയുടെ വീട്ടിലായിരുന്നു. ബാപ്പയ്ക്ക് അപകടം സംഭവിച്ചുവെന്നറിഞ്ഞപ്പോള്‍ ഹന്നയും ഹസ്‌നയും ഹയയും നിനച്ചില്ല ബാപ്പ തങ്ങളെയും ഉമ്മയെയും തനിച്ചാക്കി പോയെന്ന്.

മണത്തല ബേബിറോഡ് പഴയ 14ാം വാര്‍ഡിലെ ഹനീഫയുടെ വീട്ടിലെത്തുന്ന ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും പറക്കമുറ്റാത്ത ഈ നാലു കുരുന്നുകള്‍ ഇപ്പോള്‍ കരളലിയിപ്പിക്കുന്ന കാഴ്ചയാണ്. കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്റെ ഇരയായി കൊലക്കത്തിക്കു മുമ്പില്‍ പിടഞ്ഞുവീണു മരിച്ച ബാപ്പയെ കുറിച്ചുള്ള ഓര്‍മകള്‍ ഈ കുരുന്നുകളെ മരണംവരെ കണ്ണീരിലാഴ്ത്തുമെന്നുറപ്പാണ്.
വെള്ളിയാഴ്ച രാത്രി പത്തോടെയാണ് യൂത്ത് കോ ണ്‍ഗ്രസ് ചാവക്കാട് ബ്ലോക്ക് മുന്‍ സെക്രട്ടറിയായിരുന്ന ഹനീഫയെ ആറംഗസംഘം മാതാവിന്റെ മുന്നിലിട്ടു കുത്തിക്കൊലപ്പെടുത്തിയത്.

മേഖലയിലെ കോണ്‍ഗ്രസ്സിനുള്ളില്‍ കുറച്ചുകാലമായി എ-ഐ ഗ്രൂപ്പ് പോര് നിലനില്‍ക്കുകയാണ്. ഈ ഗ്രൂപ്പ് പോരിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വക്താവും കെ.പി.സി.സി. മു ന്‍ അംഗവും ഇന്നലെ വരെ ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡന്റുമായിരുന്ന സി എ ഗോപപ്രതാപന്റെ ഗൂഢാലോചനയെ തുടര്‍ന്നാണ് ഐ ഗ്രൂപ്പുകാരായ ക്വട്ടേഷന്‍ സംഘം ഹനീഫയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് ആരോപണം. സംഭവം നടന്ന ദിവസംതന്നെ ആക്രമിസംഘത്തില്‍പ്പെട്ട ഐ ഗ്രൂപ്പുകാരനെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

Top