ന്യുഡൽഹി :കണ്ണൂരിൽ കോൺഗ്രസിന്റെ സ്ഥാനാർഥി കെ സുധാകരൻ തന്നെ എന്ന് ഏകദേശ ധാരണയായി .കെപി.സി പ്രസിഡന്റ മുല്ലപ്പള്ളി രാമചന്ദ്രന്റെ കേരളം യാത്രയിൽ തന്നെ കെ സുധാകരൻ ആയിരിക്കും സ്ഥാനാർഥി എന്ന് സൂചന നൽകിയിരുന്നു .കണ്ണൂരിൽ തിരഞ്ഞെടുപ്പ് പ്രവർത്തനം വരെ കെ സുധാകരൻ നേരത്തെ തുടങ്ങി എന്നാണ് മണ്ഡലത്തിൽ നിന്നുള്ള വിവരം .ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി സിറ്റിംഗ് എം പി പികെ ശ്രീമതി ടീച്ചർ തന്നെയാണ് .ടീച്ചറിന് എം പി എന്ന നിലയിലുള്ള പ്രവർത്തനത്തിൽ മണ്ഡലത്തിലെ നല്ല പ്രവർത്തനം വിജയപ്രതീക്ഷ നൽകുന്നുണ്ട് .കണ്ണൂരിലെ പാർട്ടി സംവിധാനത്തിലെ തകർച്ച ആണ് കോൺഗ്രസിനെ ഭയപ്പെടുത്തുന്ന ഘടകം .ജില്ലയിലെ നൂറുകണക്കിന് ബൂത്ത് കമ്മറ്റികൾ നിർജീവമാണ് .ഏകദേശംഇരുനൂറോളം ബൂത്തുകളിൽ ബൂത്തിൽ ഇരിക്കാൻ വരെ കോൺഗ്രസിന് ആളെ കിട്ടില്ല എന്നതാണ് അവസ്ഥ എന്നും മണ്ഡലത്തിലുള്ളവർ പറയുന്നു
അതേസമയം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിൽ സ്ഥാനാര്‍ത്ഥിയാകണമെന്ന അഭിപ്രായമാണ് സ്ക്രീനിംഗ് കമ്മിറ്റിയിലുണ്ടായത്. മുല്ലപ്പള്ളി മാറി നിൽക്കുന്ന സാഹചര്യം ഉണ്ടായാൽ കോൺഗ്രസ് പിന്തുണയോടെ ആര്‍എംപി നേതാവ് കെകെ രമയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ശക്തമായ അഭിപ്രായവും സ്ക്രീനിംഗ് കമ്മിറ്റിയിലുണ്ടായി. ആറ്റിങ്ങലിനൊപ്പം ആലപ്പുഴയിലേക്കും പരിഗണനാ പട്ടികയിൽ ഒന്നാമത് അടൂര്‍ പ്രകാശ് എംഎൽഎയുടെ പേരാണ്. പത്തനംതിട്ടയിൽ ആന്റോആന്റണിയെ തന്നെ മത്സരിപ്പിക്കണമെന്ന് ചര്‍ച്ച വന്നെങ്കിലും വിജയസധ്യതയാകണം മാനദണ്ഡം എന്ന അഭിപ്രായവുമായി പിജെ കുരിയൻ അടക്കം രംഗത്തെത്തിയിട്ടുണ്ട്.
സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മത്സരിക്കേണ്ടതില്ലെന്ന് ദില്ലിയിൽ നടക്കുന്ന കോൺഗ്രസ് സ്ക്രീനിംഗ് കമ്മറ്റിയിൽ ധാരണ. പത്തനംതിട്ട ഇടുക്കി മണ്ഡലങ്ങളിലേക്ക് പരിഗണിക്കണമെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ടെങ്കിലും ഉമ്മൻ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിൽ തുടരണമെന്ന എ ഗ്രൂപ്പ് നിലപാടിന് ഒപ്പമാണ് സ്ക്രീനിംഗ് കമ്മിറ്റിയിലും ധാരണയുണ്ടായത്. ഇതോടെ ഈ രണ്ട് നേതാക്കൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മത്സരിക്കാനുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി.
തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ ഉടനൊരു ധാരണ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നില്ല. അന്തിമ പട്ടികയ്ക്ക് ഈ മാസം 20 വരെ എങ്കിലും കാക്കേണ്ടിവരുമെന്നാണ് ദില്ലി വര്‍ത്തമാനം.
പതിനേഴാം ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. മൂന്നാം ഘട്ടമായ ഏപ്രില്‍ 23നാണ് കേരളത്തില്‍ വോട്ടെടുപ്പ്. മെയ് 23ന് വോട്ടെണ്ണും. നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും വിവിധ നിയമസഭ ഉപതെരഞ്ഞെടുപ്പുകളും ഇതിനൊപ്പം നടക്കും.
ഏപ്രില്‍ 11നാണ് ആദ്യഘട്ട വോട്ടെടുപ്പ്. 20 സംസ്ഥാനങ്ങളിലായി 91 ലോക്സഭ മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്. ഏപ്രില്‍ 18ന് രണ്ടാം ഘട്ടം. 13 സംസ്ഥാനങ്ങളിലെ 97 സീറ്റുകളില്‍ പോളിങ്. മൂന്നാം ഘട്ടമായ ഏപ്രില്‍ 23ന് കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങളിലെ 115 സീറ്റുകളില്‍ വോട്ടെടുപ്പ്. നാലാം ഘട്ടം ഏപ്രില്‍ 29നും അഞ്ചാം ഘട്ടം മെയ് ആറിനും ആറാം ഘട്ടം മെയ് 12നും. മെയ് 19ലെ അവസാനഘട്ടത്തോടെ വോട്ടെടുപ്പിന് പരിസമാപ്തി. മെയ് 23ന് ഫലമറിയാം.ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ. തെരഞ്ഞെടുപ്പ് നടത്തിപ്പ് സുതാര്യമായിരിക്കുമെന്നും സ്ഥാനാർത്ഥികളുടെ ക്രമിനൽ കേസുകളുടെ വിവരം പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കണമെന്നും ഓഫീസര്‍ അറിയിച്ചു. പെരുമറ്റ ചട്ടം സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുടെ ചർച്ച നടത്തും.