ജോര്‍ജ്ജിനെ കാണാന്‍ മലരെത്തി ഒപ്പം മാതാപിതാക്കളും !

 
മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ നിവിനെ അഭിനന്ദിക്കാന്‍ സായ്പല്ലവിയെത്തി.
നേരിട്ട് വീട്ടിലെത്തിയാണ് തന്റെ അഭിനന്ദം അറിയിച്ചത്.കളക്ഷന്‍ റിക്കോര്‍ഡുകള്‍ തകര്‍ത്ത പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ജോര്‍ജ്ജ് എന്ന നിവിന്‍ പോളിയുടെ കഥാപാത്രത്തിന്റെ നായികയായിരുന്നു മലര്‍ എന്ന വേഷം ചെയ്ത സായ് പല്ലവി.

ആലുവയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സായ് പല്ലവി. പരിപാടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വിശ്രമിക്കുമ്പോഴാണ് നിവിന്‍ പോളിക്ക് അവാര്‍ഡ് ലഭിച്ച വിവരമറിഞ്ഞത്. ഇതോടെ സായ് പല്ലവി മാതാപിതാക്കള്‍ക്കും ഒരു സുഹൃത്തിനുമൊപ്പം നിവിന്റെ ആലുവ തോട്ടയ്ക്കാട്ടുകരയിലെ കളപ്പറമ്പത്ത് വീട്ടിലെത്തുകയായിരുന്നു. ജനപ്രതിനിധികളും ആരാധകരും ഉള്‍പ്പെടെ നിരവധി പേര്‍ നിവിനെ അഭിനന്ദിക്കാനെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്‍വര്‍ സാദത്ത് എംഎ!ല്‍എ അഭിനന്ദനവുമായി നിവിന്റെ വീട്ടിലെത്തി. പുരസ്‌കാര വിവരമറിഞ്ഞ് ‘പ്രേമം’ സിനിമയിലെ കൂട്ടുകാരും നിവിന്‍ പോളിയുടെ വീട്ടിലെത്തി. നിവിന്റെ ഭാര്യയും, മകനും, അമ്മയുമെല്ലാം അതിഥികളെ മധുരം നല്‍കി സ്വീകരിച്ചു. ഇതിനിടെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ നസ്രിയ ഫഹദിനെ അഭിനന്ദിക്കാനും നിവിന്‍ മറന്നില്ല. താന്‍ ആദ്യമായി നായികയായ ചിത്രത്തിലെ നായകന് അവാര്‍ഡ് ലഭിച്ചതിലുള്ള സന്തോഷം പങ്കുവച്ചാണ് സായ് പല്ലവി മടങ്ങിയത്.

Top