നാടെങ്ങും പെരുന്നാള്‍ ആഘോഷം

ഒരു മാസക്കാലം നീണ്ടു നിന്ന വ്രതവിശുദ്ധിയുടെ നാളുകള്‍ക്ക് പരിസമാപ്തിയായി. അനുഗ്രഹീതമായ നോമ്ബുകാലത്തിനു പരിസമാപ്തി കുറിച്ച്‌ കൊണ്ട് ശവ്വാല്‍ പൊന്നമ്ബിളി വീണ്ടും മാനത്ത് വിരുന്നെത്തി

 

.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാടെങ്ങും ആഘോഷത്തിെന്‍റയും സന്തോഷത്തിെന്‍റയും പൂത്തിരികള്‍ നിറഞ്ഞു കത്തുകയാണ്. പള്ളികളില്‍ നിന്നും ഈദുഗാഹുകളില്‍ നിന്നും ശ്രവണസുന്ദരവും ഭക്തിസാന്ദ്രവുമായ തക്ബീര്‍ ധ്വനികള്‍ ഉയരുകയായി.

മൈലാഞ്ചിച്ചോപ്പിട്ട കൈകള്‍ കെസ്സുപാട്ടിെന്‍റ ഈരടികള്‍ക്കൊത്ത് ഒപ്പന മുട്ടുകയാണ്. വീടകങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആഹ്ലാദം പങ്ക് വെക്കുന്ന സുന്ദര നിമിഷങ്ങൾ. പെരുന്നാള്‍ ആഘോഷവും ചേര്‍ത്തുപിടിക്കലും കൂടിയാണ്. കഴിഞ്ഞ ഒരുമാസക്കാലം കാരുണ്യത്തിെന്‍റ മഹാപ്രവാഹത്തിെന്‍റ അത്ഭുതനാളുകളും കൂടിയായിരുന്നുവല്ലോ. വിശ്വാസികള്‍ക്ക് ദൈവത്തെയും സഹജീവികളെയും മറന്നു കൊണ്ട് ഒരാഘോഷവും ഇല്ല. അപരന് അന്നമൂട്ടുന്ന സുദിനം കൂടിയാണ് ചെറിയ പെരുന്നാള്‍. സഹജീവികളുടെ വയറും മനസും നിറക്കാനുള്ള ഫിത്വറും കൂടി നല്‍കിയിട്ടാണ് ഏതൊരു വിശ്വാസിയും പെരുന്നാള്‍ നമസ്കാരത്തിനായി പള്ളിയിലേക്കും ഈദുഗാഹുകളിലേക്കും വരുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെയും പെരുന്നാളുകള്‍ പേരിനു മാത്രമായിരുന്നു. ഈദുഗാഹുകളും വലിയ ആഘോഷങ്ങളും ഇല്ലാത്ത പെരുന്നാള്‍ വീണ്ടും പഴയ രീതിയിലേക്ക് മാറുന്നത് കണ്ണിനു കുളിർമയുള്ള ഒരു കാഴ്ച കൂടിയാണ്

Top