പതിനാലായിരത്തോളം ലൈംഗികത്തൊഴിലാളികള്‍ കല്‍ക്കത്തയിലെ സോനാഗച്ചി പറയുന്നത് ഇന്ത്യയിലെ സ്ത്രികളുടെ കഥ

മുംബൈയിലെയും ഡല്‍ഹിയിലെയും ചുവന്ന തെരവുകലെ പോലെ ഇന്ത്യയുടെ മറ്റൊരു മുഖമാണ് കല്‍ക്കത്തയിലെ സോനാഗച്ചി. ഏഷ്യയിലെ ഏറ്റവും വലയി വേശ്യാത്തെരുവിലെ കാഴ്ച്ചകള്‍ .
തെരുവിലൂടെ അല്‍പം മുന്നോട്ടുനടന്നാല്‍, അത് സോനാഗച്ചിയാണെന്ന് മനസ്സിലാകും. ഇരുവശത്തും ഇടുങ്ങിയ മുറികളോടുകൂടിയ ബഹുനിലക്കെട്ടിടങ്ങള്‍. കെട്ടിടങ്ങള്‍ക്ക് ഇടയിലൂടെ ഇടുങ്ങിയ വഴികള്‍. റോഡിന്റെ ഇരുവശത്തും ഇറുകിയതും ഇറക്കം കുറഞ്ഞതുമായ വസ്ത്രമണിഞ്ഞ് പെണ്‍കുട്ടികള്‍. പല നാട്ടില്‍നിന്ന് എത്തിയവര്‍. ചിലരെ കണ്ടാല്‍ മലയാളികളാണെന്ന് തോന്നും
ചിലര്‍ അണിഞ്ഞൊരുങ്ങുന്നു. മറ്റു ചിലര്‍ ഇടപാടുകാരെ കാത്തിരിക്കുന്നു. ചിലര്‍ ഏജന്റുമാരുമായി തര്‍ക്കിക്കുന്നു. ചിലര്‍ കുട്ടികളുമായി കളിക്കുന്നു. സോനാഗച്ചിയില്‍ രാവിലെ ശാന്തമായിരിക്കും. തലേന്നത്തെ ക്ഷീണവുമായി എല്ലാവരും ഉറക്കത്തിലേക്ക് വഴുതിയിട്ടുണ്ടാകും.ഉച്ചതിരിയുമ്പോള്‍ മുതല്‍ ജീവിതം മാറിമറിയും. തെരുവുകളും മുറികളും സജീവമാകും.

പതിനാലായിരത്തോളം ലൈംഗികത്തൊഴിലാളികള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. ഓരോ വര്‍ഷവും ആയിരത്തോളംപേര്‍ പുതുതായി തൊഴിലില്‍ എത്തുന്നു. അതില്‍ പാരമ്പര്യമായി ഈ തൊഴില്‍ നോക്കുന്നവരുണ്ട്. തട്ടിക്കൊണ്ടുവന്ന് വേശ്യാവൃത്തിയിലേക്ക് തള്ളിയിട്ടവരുണ്ട്. സ്വമേധയാ തിരഞ്ഞെടുത്തവരുണ്ട്. ബന്ധുക്കളുടെ പീഡനം സഹിക്കാതെ സോനാഗച്ചിയിലെത്തിയവരുണ്ട്. ഭര്‍ത്താവിനൊപ്പം ജീവിക്കാനാവില്ലെന്ന് ഉറപ്പിച്ച് വീടുവിട്ടിറങ്ങിയവരുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോഡിന്റെ ഇരുവശവും പെണ്‍കുട്ടികള്‍ നില്‍പ്പുണ്ടാവും. ഇടപാടുകാരാണെന്ന് ഉറപ്പായാല്‍ അവര്‍ ചാടിവീണ് പിടിമുറുക്കും. വരൂ, വരൂ എന്ന വിളികള്‍. കുതറി മുന്നോട്ടുനീങ്ങിയാല്‍ അടുത്ത നിര പെണ്‍കുട്ടികളെ കാണാം. റാണിയും ദീപാലിയും മായയും വൈശാഖിയും അങ്ങനെ എണ്ണമറ്റ പേരുകളില്‍ അവര്‍. അന്നത്തെ ഉപജീവനത്തിനുവേണ്ടി അവര്‍ നിങ്ങളെ മാടിവിളിക്കും.
ശനിയും ഞായറുമാണ് സോനാഗച്ചി നിറഞ്ഞുകവിയുക. അന്ന് പല പ്രായത്തിലുള്ളവര്‍ പുതിയ രുചിക്കൂട്ടുകള്‍ തേടി ഇവിടെയെത്തും. 70കാരികള്‍ മുതല്‍ കൗമാരക്കാരികള്‍വരെ അവര്‍ക്കായി മുന്നിലെത്തും. സോനാഗച്ചിയിലെ പെണ്‍കുട്ടികളുടെ നിലവിളി ആരും കേള്‍ക്കാറില്ലെങ്കിലും സന്തോഷത്തിന്റെ നഗരമെന്ന വിളിപ്പേര് കൊല്‍ത്തക്ക അക്ഷരാര്‍ഥത്തില്‍ ആഘോഷിക്കുന്നത് ആ ദിവസങ്ങളിലാണ്.

സോനാഗച്ചിയിലെ ഓരോ പെണ്‍കുട്ടിക്കും ഒരു കഥയുണ്ടാകും. കടുത്ത മദ്യപാനിയായ ഭര്‍ത്താവുമൊന്നിച്ച് ഏഴുവര്‍ഷം ജീവിച്ചശേഷം ജീവിതം മടുത്താണ് ബീനയെന്ന 30കാരി സോനാഗച്ചിയിലെത്തിയത്. മകളെ വളര്‍ത്താന്‍ സ്വയം വില്‍ക്കുകയെന്നല്ലാതെ ബീനയ്ക്കുമുന്നില്‍ വേറെ വഴിയുണ്ടായിരുന്നില്ല.

മക്കളെ പഠിപ്പിച്ച് ഉന്നത നിലയിലെത്തിച്ച ഒട്ടേറെ അമ്മമാര്‍ സോനാഗച്ചിയിലുണ്ട്. ദാസ് എന്ന അമ്മ അത്തരമൊരു കഥയാണ് പറയുന്നത്. രണ്ട് മക്കളെയും പഠിപ്പിച്ച് ജോലിക്കാരാക്കിയെങ്കിലും അവര്‍ക്ക് സോനാഗച്ചി വിട്ടുപോകാനാവുന്നില്ല. തന്റെ മക്കളെ പഠിപ്പിച്ച് വലിയ നിലയിലെത്തിക്കാന്‍ വഴിയൊരുക്കിയ തൊഴിലിനെ തള്ളിപ്പറയാന്‍ താനില്ലെന്ന് ദാസ് പറയുന്നു.
സോനാഗച്ചിയിലെ സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനായി ഒട്ടേറെ സന്നദ്ധ സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

എയ്ഡ്‌സ് പോലുള്ള ലൈംഗിക രോഗങ്ങളെക്കുറിച്ച് അവര്‍ നിരന്തരം ക്ലാസ്സുകളെടുക്കുന്നു. എയ്ഡ്‌സ് പ്രതിരോധത്തിനായി ഗര്‍ഭനിരോധന ഉറകളും മറ്റും പ്രചരിപ്പിക്കുന്നു. വേശ്യാവൃത്തി നിയമവിരുദ്ധമാണെങ്കിലും സോനാഗച്ചിയിലെ ഇടപാടുകള്‍ക്ക് പശ്ചിമബംഗാള്‍ സര്‍ക്കാരും പൊലീസും തുണചെയ്തുകൊടുക്കുന്നു. ഇതൊരു വലിയ ലോകമാണ്. കൊല്‍ക്കത്തയുടെ വേറിട്ടൊരു മുഖം നിങ്ങള്‍ക്ക് ഇവിടെ കാണാം.sona gachi

Top