പെണ്‍കുട്ടിക്ക് നേരെ അതിക്രമംനടത്തിയ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു

കോഴിക്കോട് നഗരത്തിനുള്ളില്‍ ഇടവഴിയില്‍ വച്ച് പട്ടാപ്പകല്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമംനടത്തിയയാളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. പെണ്‍കുട്ടിയെ കയറി പിടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തന്നു. ഈ മാസം 18 നാണ് കോഴിക്കോട് നഗരമധ്യത്തില്‍ പെണ്‍കുട്ടി അതിക്രമത്തിന് ഇരയായത്. വൈകുന്നേരം 5.45 നായിരുന്നു സംഭവം. വൈഎംസിഎ ക്രോസ് റോഡില്‍ നിന്നു മാവൂര്‍ റോഡിലേക്കുള്ള ഇടവഴിയിലൂടെ പോകുമ്പോഴായിരുന്നു പെണ്‍കുട്ടിക്ക് നേരെ അക്രമണം ഉണ്ടായത്. ആദ്യം റോഡിലേക്ക് പ്രവേശിച്ചത് യുവാവ്. പിന്നാലെ ബാഗുമായി പെണ്‍കുട്ടിയും നടന്നു നീങ്ങി. പ്രധാന റോഡില്‍ നിന്ന് കുറച്ച് മുന്നോട്ട് പോയതിന് ശേഷം യുവാവ് പെണ്‍കുട്ടിയെ കയറി പിടിക്കുകയായിരുന്നുവെന്ന് ക്യാമറയില്‍ പതിഞ്ഞ വിദൂര കാഴ്ചയില്‍ വ്യക്തംമാകുന്നു. പെണ്‍കുട്ടി ബഹളം വെച്ചതോടെ യുവാവ് തിരിഞ്ഞു വൈഎംസിഎ റോഡ് ഭാഗത്തേക്ക് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നടക്കാവ് പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തി. യുവാവിനെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. ഉടന്‍ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.പെണ്‍കുട്ടിയ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നപേരിലാണ് വീഡിയോ പ്രചരിച്ചതെങ്കിലും, പീഡനമല്ല മാലപൊട്ടിക്കലാണെന്ന നിഗമനവും ചിലര്‍ പങ്ക് വയ്ക്കുന്നുണ്ട്

Top