മഴക്കാലത്തെ വാഹനാപകടങ്ങള്‍ എങ്ങിനെ ഒഴിവാക്കാം…

 

മഴ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. എന്നാല്‍ ഈ മഴ വില്ലനായി മാറുന്നത് എപ്പോഴെന്നറിയുമോ? ഡ്രൈവിംഗില്‍. ഭൂരിഭാഗം അപകടങ്ങളും ഉണ്ടാകുന്നത് മഴക്കാലത്താണ്. അല്‍പ്പം ജാഗ്രതയോടെ സമീപിച്ചാല്‍ മഴക്കാലത്ത് സുരക്ഷിത യാത്ര നടത്താം. ഇതാ 10 കാര്യങ്ങള്‍.

1. മഴക്കാലം തുടങ്ങും മുമ്പേ ആവശ്യമെങ്കില്‍ കാര്‍ സര്‍വീസ് ചെയ്യുക. ടയറുകളുടെ നില പരിശോധിക്കുക. തേയ്മാനം സംഭവിച്ചതാണെങ്കില്‍ ആവശ്യത്തിന് മുന്‍കരുതല്‍ എടുക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2. വൈപ്പറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അവയുടെ റബര്‍ സ്ട്രിപ്പ് പരിശോധിക്കുക. എല്ലാ മണ്‍സൂണിലും ഇവ മാറ്റിവെക്കേണ്ടി വന്നേക്കാം. വാഷര്‍ ബോട്ടിലുകളില്‍ വെള്ളം നിറയ്ക്കുക.

3. വളരെ ശ്രദ്ധിക്കേണ്ട ഭാഗമാണ് ബ്രേക്കും അനുബന്ധ ഘടകങ്ങളും. വെള്ളം ഉള്ളില്‍ കയറി ബ്രേക്കുകളുടെ കാര്യക്ഷമത കുറയാറുണ്ട്.

4. മഴയില്‍ നിന്ന് വാഹനങ്ങളുടെ പുറംഭാഗം സംരക്ഷിക്കാന്‍ വാക്‌സ് പോളിഷ് നല്‍കുക. ഡോറുകളുടെ റബര്‍ ലൈനിംഗ് കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തുക.

5. വാഹനത്തിന്റെ ബ്രേക്ക് ലൈറ്റുകള്‍ ഉള്‍പ്പടെ എല്ലാ ലൈറ്റുകളും കത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. മഴയത്ത് വാഹനം ഓടിക്കുമ്പോള്‍ പാര്‍ക്കിംഗ് ലൈറ്റ് ഓണാക്കുക.

6. എയര്‍ കണ്ടീഷണറിന്റെ പ്രവര്‍ത്തനവും തൃപ്തികരമായിരിക്കണം. മഴയത്ത് ഗ്ലാസിലൂടെ പുറംദൃശ്യങ്ങള്‍ വ്യക്തമായി കാണണമെങ്കില്‍ എസി പ്രവര്‍ത്തിപ്പിക്കേണ്ടി വരും.

7. പുറം കാഴ്ച അവ്യക്തമാകുന്ന പെരുമഴയത്ത് വാഹനം ഓടിക്കാതിരിക്കുന്നതാകും നല്ലത്. സുരക്ഷിതമായ പ്രദേശത്ത് വാഹനം ഒതുക്കിയിടുക. അത്യാവശ്യമാണെങ്കില്‍ ഹെഡ്‌ലൈറ്റും ഫോഗ് ലൈറ്റും ഓണാക്കി സാവധാനം കൂടുതല്‍ ശ്രദ്ധയോടെ വാഹനം ഓടിക്കുക.

8. റോഡില്‍ പതിവില്ലാത്തവിധം വെള്ളക്കെട്ടുണ്ടെങ്കില്‍ അതിലൂടെയുള്ള യാത്ര കഴിയുന്നതും ഒഴിവാക്കുക. ഇനി അതിലൂടെ പോകേണ്ടി വന്നാല്‍ ഫസ്റ്റ് ഗിയറിലിട്ട് സാവധാനത്തില്‍ വാഹനമോടിക്കുക. ഇടയ്ക്കുവെച്ച് നിര്‍ത്തരുത്.

9. തെന്നാന്‍ സാധ്യതയുള്ളതിനാല്‍ സാവധാനത്തില്‍ വേണം മഴയത്ത് വാഹനമോടിക്കാന്‍. മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക. മഴയത്ത് ബ്രേക്കിന്റെ കാര്യക്ഷമത കുറയാന്‍ ഇടയുള്ളതിനാലാണിത്.

10. മഴക്കാലത്ത് വാഹനം സുരക്ഷിതമായി വേണം പാര്‍ക്ക് ചെയ്യാന്‍. പാര്‍ക്കിംഗ് ലൈറ്റ് ഓണാക്കിയിടണം. വളവുകള്‍ ഒഴിവാക്കുക.

Top