രാഹുല്‍ ഗാന്ധിയെ മയക്കുമരുന്നുമായി അമേരിക്കയില്‍ പിടികൂടിയെന്ന് സുബ്രഹ്മണ്യ സ്വാമി

rahul swami

ജോഥാപുര്‍: രാഹുല്‍ഗാന്ധിക്കെതിരെ ആരോപണവുമായി സുബ്രഹ്മണ്യ സ്വാമി. കോണ്‍ഗ്രസ് നേതൃത്വത്തെയാകെ പ്രതികൂട്ടിലാക്കുന്നതാണ് കഴിഞ്ഞ ദിവസം ഒരു ഹിന്ദി പത്രത്തീലുടെ നടത്തിയ വെളിപ്പെടുത്തല്‍.കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മയക്കുമരുന്നുമായി യു.എസില്‍ പിടികൂടിയിട്ടുണ്ടെന്നും അന്ന് പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്‌പേയ് ഇടപെട്ടാണ് മോചിപ്പിച്ചതെന്നുമാണ് സ്വാമി വെളിപ്പെടുത്തിയിരിക്കുന്നത്.

2001ലാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോ രാഹുലിനെ 1.60 ലക്ഷം ഡോളറും ‘വെളുത്ത പൊടി’യുമായി പിടികൂടിയത്. ഉടന്‍തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി അടല്‍ ബിഹാറി വാജ്‌പേയിയെ വിളിച്ചു. വാജ്‌പേയിയുടെ ഫോണ്‍ നേര യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനാണ് പോയത്. വൈകാതെ രാഹുല്‍ മോചിതനായെന്നും സ്വാമിയെ ഉദ്ധരിച്ച് ഒരു ഹിന്ദി ദിനപത്രം കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലളിത് മോഡി വിഷയത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയെ കടന്നാക്രമിക്കുന്ന കോണ്‍ഗ്രസ് ആദ്യം തങ്ങളിലേക്കു തന്നെ തിരിഞ്ഞുനോക്കുകയാണ് വേണ്ടതെന്നും സ്വാമി പറഞ്ഞു.
വസുന്ധര രാജെയെ ഝാന്‍സി റാണിയോട് ഉപമിച്ച സ്വാമി അവര്‍ക്കു നേരെയുയരുന്ന ഏതു പ്രതിസന്ധിയും പരിഹരിക്കാന്‍ അവര്‍ക്ക് ശേഷിയുണ്ട്. അതിനു കഴിയാതെ വന്നാല്‍ താന്‍ സഹായിക്കും. പഴയ സുഹൃത്തിന് മനുഷ്യത്വപരമായ സഹായം മാത്രമാണ് രാജെ ചെയ്തത്. അത് ഒരു കുറ്റമല്ലെന്നും സ്വാമി പറഞ്ഞു. എന്നാല്‍ രാജെയുടെ മകന്റെ ഹോട്ടല്‍ ബിസിനസില്‍ ലളിത് മോഡി 11 കോടി നിക്ഷേപിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അക്കാര്യത്തില്‍ കോടതിയെ സമീപിച്ച് നിയമപോരാട്ടത്തിന് താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.പീഡനക്കേസില്‍ പ്രതിയായ ആള്‍ദൈവം ആസാറം ബാപ്പുവിന്റെ ജാമ്യഹര്‍ജിയില്‍ ഹാജരാകുന്നതിനു വേണ്ടി ജോഥാപൂരിലെ കോടതിയിലെത്തിയ വേളയിലാണ് സ്വാമി രാഹുലിനെതിരെ ആരോപണം ഉന്നയിച്ചത്.

Top