ശ്രീകൃഷ്‌ണ ജയന്തി ദിനത്തില്‍ സിപിഎം- ബിജെപി സംഘര്‍ഷ സാധ്യത

തിരുവനന്തപുരം:ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങള്‍ക്കിടെ സംസ്ഥാനത്തിന്‍റ¨- വിവിധഭാഗങ്ങളില്‍ സിപിഎം- ബിജെപി സംഘര്‍ഷമുണ്ടാകാന്‍ സാധ്യയുണ്ടെന്നു ഇന്‍റലിജന്‍സ്‌ വിഭാഗത്തിന്‍െറ മുന്നറിയിപ്പ്‌. കോഴിക്കോട്‌, കാസര്‍കോട്‌, കണ്ണൂര്‍, പാലക്കാട്‌, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ ആക്രമണ സാധ്യത ഉള്ളതായാണ്‌ റിപ്പോര്‍ട്ട്‌. ശകതി തെളിയിക്കാന്‍ ഇരുവിഭാഗവും ആയുധശേഖരണം നടത്തുന്നതായും വര്‍ഗീയ സംഘര്‍ഷത്തിലേക്ക്‌ വഴിമാറാതിരിക്കാന്‍ അതീവ ജാഗ്രതപാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യകതമാക്കുന്നു.
അടുത്തിടെ ഉണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ്‌ കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ട്‌. പ്രശ്‌നബാധിത മേഖലകളായി ജില്ലാ പൊലീസ്‌ മേധാവികള്‍ കണ്ടെത്തി റിപ്പോര്‍ട്ടു നല്‍കിയ സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും തീരുമാനിച്ചു.

അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ ഉണ്ടായത്‌ 32 രാഷ്ട്രീയ കൊലപാതകങ്ങളാണെന്നാണ്‌ പൊലീസിന്‍െറ കണക്ക്‌. ഇതില്‍ 18 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടുകേസുകളില്‍ ശികഷ വിധിച്ചു. പത്തുകേസുകള്‍ അന്വേഷണത്തിലാണ്‌. പയ്യോളി മനോജന്‍, അനീഷ്‌ രാജന്‍, ടി.പി. ചന്ദ്രശേഖരന്‍, മനോജ്‌ കുമാര്‍, മുരളീധരന്‍, ദീപക്‌ കൊലപാതക കേസുകളില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചാണ്‌ അന്വേഷണം നടക്കുന്നത്‌. രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ 4,645 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ച്‌ വര്‍ഷത്തിനിടെ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍

അഷ്‌റഫ്‌ (2011) കതിരൂര്‍ അനീഷ്‌ രാജന്‍ (2012) നെടുങ്കണ്ടം, കേസ്‌ ¨ക്രെംബ്രാഞ്ചിന്‌ കൈമാറി വിനീഷ്‌ (2012) ചെര്‍പ്പളശേരി എം.ബി. ബാലകൃഷ്‌ണന്‍ (2013) ബേക്കല്‍ ഷജിന്‍ഷാഹുല്‍ (2013) പാറശാല ഫാസില്‍ (2013) ഗുരുവായൂര്‍ നാരായണന്‍ നായര്‍ (2013) വെള്ളറട ഹംസ,നൂറുദ്ദീന്‍, 2013 (ഇടതുപകഷ അനുഭാവി, സുന്നി എ.പി വിഭാഗം) മണ്ണാര്‍ക്കാട്‌ ശ്രീരാജ്‌ (2014) ഏഴുകോണ്‍ മുരളീധരന്‍ (2014) കുമ്പള ഷിബിന്‍(2015)ഡിവൈഎഫ്‌ഐ നാദാപുരം പ്രേമന്‍ (2015) കണ്ണവം ശിഹാബുദ്ദീന്‍ (2015) പാവറട്ടി വിനോദ്‌ (2015) കൊളവല്ലൂര്‍ വിജയന്‍ (2015) വടക്കഞ്ചേരി നാരായണന്‍ (2015) കാസര്‍ഗോഡ്‌ നജീബ്‌ (2015) പട്ടാമ്പി

കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകര്‍

ഷാരോണ്‍ (2012) പാവറട്ടി മനോജന്‍ (2012) പയ്യോളി, കേസ്‌ ¨ക്രെംബ്രാഞ്ചിന്‌ കൈമാറി വിനോദ്‌കുമാര്‍ (2013) പയ്യന്നൂര്‍ അനൂപ്‌ (2013) ഹിന്ദു ഐക്യവേദി കുറ്റിയാടി രാജന്‍പിള്ള (2014) കൊട്ടാരക്കര സുരേഷ്‌കുമാര്‍ (2014) കതിരൂര്‍ മനോജ്‌ (2014) കതിരൂര്‍. കേസ്‌ സിബിഐ അന്വേഷിക്കുന്നു കെ.കെ. രാജന്‍ (2014ല്‍ ആക്രമണം) തളിപറമ്പ്‌ അഭിലാഷ്‌ (2015) തൃശൂര്‍, കൊടകര

കോണ്‍ഗ്രസ്‌! പ്രവര്‍ത്തകര്‍

മധു ഈച്ചരത്ത്‌, ലാല്‍ജി കൊള്ളന്നൂര്‍ (2013) ഹനീഫ ചാവക്കാട്‌ (2015)

ഐയുഎംഎല്‍

അബ്ദുള്‍ ഷുക്കൂര്‍, കണ്ണപുരം (2012) സി.-ടി.അന്‍വര്‍, തളിപ്പറമ്പ്‌ (2011)

ആര്‍എംപി

ടി.പി ചന്ദ്രശേഖരന്‍(2012) വ-ടകര, പന്ത്രണ്ട്‌പ്രതികളെ ശികഷിച്ചു.

എസ്‌ജെഡി

പി.ജെ. ദീപക്‌, ചേര്‍പ്പ്‌ (201

Top