സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിന് എലിയുടെ കടിയേറ്റു; രണ്ട് നഴ്‌സുമാരെ പിരിച്ചുവിട്ടു

 

 

സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് എലിയുടെ കടിയേറ്റു. മെയ് രണ്ടിന് ഝാര്‍ഖണ്ഡ്‌ ഗിരിദിഹ് സദര്‍ ഹോസ്പിറ്റലിലാണ് സംഭവം.

നവജാത ശിശുവിനെ അത്യാസന്ന നിലയില്‍ ധന്‍ബാദിലെ ഷാഹിദ് നിര്‍മ്മല്‍ മഹ്തോ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ (എസ്.എന്‍.എം.എം.സി.എച്ച്‌) പ്രവേശിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏപ്രില്‍ 29ന് പ്രസവശേഷം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ മോഡല്‍ മാതൃ-ശിശു ആരോഗ്യ (എം.സി.എച്ച്‌) വാര്‍ഡിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിനെ സന്ദര്‍ശിക്കാന്‍ എം.സി.എച്ച്‌ വിഭാഗത്തിലേക്ക് പോയപ്പോഴാണ് കുഞ്ഞിന്റെ കാല്‍മുട്ടില്‍ എലികള്‍ കടിച്ചതിന്റെ ആഴത്തിലുള്ള മുറിവുകള്‍ മാതാവ് മംമ്താ ദേവിയുടെ ശ്രദ്ധയില്‍പെട്ടത്.

സംഭവത്തെ തുടര്‍ന്ന് ജോലിയിലുണ്ടായിരുന്ന രണ്ട് നഴ്‌സുമാരെ പിരിച്ചുവിടുകയും ഡോക്ടര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം നടത്താന്‍ ജില്ലാ ഭരണകൂടം പ്രത്യേക സമിതിയെ നിയോഗിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എസ്.എന്‍.എം.എം.സി.എച്ചിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

Top