സുഷ്മാ സ്വരാജിനെ രക്ഷിക്കാന്‍ ബിജെപി ഉമ്മന്‍ ചാണ്ടിയേയും സരിതയേയും ആയുധമാക്കി

sarithaന്യൂഡല്‍ഹി : പാര്‍ലിമെന്റില്‍ വര്‍ഷകാല സമ്മേളനത്തിലെ ആദ്യദിനം പ്രതിപക്ഷ ബഹളം മൂലം സഭ നിര്‍ത്തിവച്ചു. ബഹളം രൂക്ഷമായതിനേത്തുടര്‍ന്നു രാജ്യസഭ ആറുതവണ നിര്‍ത്തിവച്ചു. സഭാ നടപടികളുമായി സഹകരിക്കണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യം പ്രതിപക്ഷം തള്ളി. പ്രതിപക്ഷത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടതില്ലെന്നു ബി.ജെ.പിയും തീരുമാനിച്ചതോടെ സഭയിലെ തുടര്‍ ദിവസങ്ങളും പ്രക്ഷുബ്ധമാകുമെന്നാണു സൂചന. ലോക്‌സഭ ആദ്യദിനം നേരത്തെ പിരിഞ്ഞതിനാല്‍ ബഹളംരാജ്യസഭയിലായിരുന്നു.

സുഷമാ സ്വരാജിന്റെ രാജി ആവശ്യം തള്ളിയ ബി.ജെ.പി. ഏതു തരത്തിലുള്ള ചര്‍ച്ചയ്ക്കും തയാറാണെന്നും ഇതിനു ശേഷം സുഷമ മറുപടി പറയുമെന്നും വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയതോടെ നടപടിക്രമങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചു. ആരോപണ വിധേയരായ മന്ത്രിമാരുടെ രാജിയില്‍ കവിഞ്ഞ് യാതൊന്നും അംഗീകരിക്കില്ലെന്ന വാശിയിലായിരുന്നു പ്രതിപക്ഷം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലളിത് മോഡി വിഷയത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ ബഹളം വച്ചതിനേത്തുടര്‍ന്നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം സഭാ നടപടികള്‍ തടസപ്പെട്ടത്. പതിപക്ഷ ആരോപണങ്ങള്‍ക്ക് കേരളത്തിലെ ബാര്‍, സോളാര്‍ കേസുകള്‍ എടുത്തിട്ട് ബി.ജെ.പി. തിരിച്ചടിച്ചു. അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിട്ടും കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി എന്തുകൊണ്ട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ബി.ജെ.പിയുടെ മറുചോദ്യം. അങ്ങിനെ കേരളത്തിലെ അഴിമതി കഥയും പാര്‍ലിമെന്റില്‍ ബഹളത്തിനിടയില്‍ ഉയര്‍ന്നു കേട്ടു

സഭയ്ക്കു പുറത്തും പ്രക്ഷോഭങ്ങളില്‍ കോണ്‍ഗ്രസിനു താങ്ങായിനിന്ന ഇടതുപക്ഷം സഭയിലും കൈകോര്‍ത്തു. എന്നാല്‍ സുഷമയുടെ രാജി ആവശ്യപ്പെടില്ലെന്ന നിലപാടിലായിരുന്നു സമാജ്‌വാദി പാര്‍ട്ടി. വ്യാപം അഴിമതിക്കേസിന്റെ നിഴലിലായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ രാജിയും പ്രതിപക്ഷം ആവശ്യപ്പെട്ടു.

പ്രതിപക്ഷ തന്ത്രങ്ങള്‍ക്കു മറുതന്ത്രം മെനഞ്ഞാണു ഭരണപക്ഷം സഭയിലെത്തിയത്. ആക്രമണം മുന്‍കൂട്ടി കണ്ട സുഷമ, ചര്‍ച്ചയ്ക്കു തയാറാണെന്നു മന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇക്കാര്യം സഭയില്‍ അറിയിക്കുമെന്നും ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപനം നടത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. ചര്‍ച്ച ആവശ്യപ്പെട്ട പ്രതിപക്ഷം രാജി ആവശ്യത്തില്‍ ഉറച്ചുനിന്നു. ഇതോടെ ചര്‍ച്ചയ്ക്കു തയാറാവാത്ത പ്രതിപക്ഷം സമ്മേളനം തടസപ്പെടുത്തുന്നതിനെ ജയ്റ്റ്‌ലി രൂക്ഷമായി വിമര്‍ശിച്ചു.

എന്ത് മനുഷ്യത്വപരമായ പരിഗണനവച്ചാണു ലളിത് മോഡിക്കു സുഷമ സ്വരാജ് യാത്രാ രേഖകള്‍ ലഭ്യമാക്കി നല്‍കിയതെന്നു വ്യക്തമാക്കണമെന്ന് അടിയന്തര പ്രമേയത്തില്‍ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. ലളിത് മോദിക്കെതിരേ 14 എഫ്.ഐ.ആറുകള്‍ രാജ്യത്തുണ്ടെന്നും സര്‍ക്കാര്‍ മാത്രമേ മാറിയിട്ടുള്ളൂവെന്നും നിയമങ്ങള്‍ മാറിയിട്ടില്ലെന്നും ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി.

Top