ഇനി പട്രോളിനു പത്തു രൂപ മാത്രം: ഇറാനിൽ നിന്നും ഇന്ത്യയ്ക്കു പത്തുരൂപയ്ക്കു പട്രോൾ ലഭിക്കും; നേട്ടം കൊയ്ത് നരേന്ദ്രമോദി സർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇറാനും ഇന്ത്യയും തമ്മിൽ കരാർ ഒപ്പിട്ടതോടെ രാജ്യത്ത് ഇനി മുതൽ പത്തു രൂപയ്ക്കു പട്രോൾ ലഭിക്കും. ഇന്ത്യയും ഇറാകും തമ്മിൽ കഴിഞ്ഞ ദിവസം ഒപ്പിട്ട കരാറോടെയാണ് രാജ്യത്ത് പത്തു രൂപയ്ക്ക് പട്രോൾ ലഭിക്കുക. ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായാണ് ഇന്ത്യയും ഇറാനും തമ്മിൽ കരാർ ഒപ്പിട്ടിരിക്കുന്നത്. രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികളിലേയ്ക്കു എണ്ണ കൊണ്ടു വരുന്നതിനുള്ള ചിലവ് അടക്കം ഒരു ലിറ്റർ 17 രൂപയ്ക്കു രാജ്യത്ത് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. ഇതോടെ 30 രൂപയ്‌ക്കെങ്കിലും ഒരു ലിറ്റർ പട്രോൾ രാജ്യത്ത് വിൽക്കാനാവും.
പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ഇറാൻ സന്ദർശിച്ചപ്പോഴുള്ള ധാരണ പ്രകാരമാണ് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ ഇന്ത്യാ സന്ദർശനത്തിനിടെ വിപ്ലവകരമായ തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. എണ്ണയും പ്രകൃതി വാതകവും ഇറാനിൽ നിന്നു അഫ്ഗാൻ വഴി ഇന്ത്യയിൽ എത്തിക്കുന്നതിനാണ് പദ്ധതി. പാക്കിസ്ഥാനും ചൈനയും ഉയർത്തുന്ന ഭീഷണിക്കിടെയാണ് ഇന്ത്യയും ഇറാനും തമ്മിൽ വിവിധ മേഖലകളിൽ ഒന്നിക്കുന്നത്. ഇന്ധനം തന്നെയാണ് ഏതിൽ ഏറെ മെച്ചപ്പെട്ട മേഖലയിൽ എത്തുന്നത്.
ഇറാനിലെ അൻപതിലേറെ എണ്ണ പര്യവേഷണ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ കരാറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇറാനിലെ സ്വകാര്യ മേഖലയിലെ എല്ലാ സാധ്യതകളും ഇന്ത്യ നന്നായി ഉപയോഗിക്കുമെന്നു തന്നെയാണ് സൂചന. എന്നാൽ, സംസ്‌കരിച്ച ശേഷം വിപണിയിൽ പട്രോൾ എത്തുമ്പോൾ എത്രരൂപയ്ക്കു വിൽക്കുമെന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top