ഒരാഴ്ചകൊണ്ട് 13 കോടി ഒപ്പിച്ചു: ബിനോയ് കൊടിയേരിയുടെ കേസ് ഒത്തു തീർപ്പാക്കാൻ ഇടപെട്ടത് മലയാളിയായ പ്രവാസി വ്യവസായി; ബിനോയ് നാട്ടിലേയ്ക്കു മടങ്ങുന്നു

സ്വന്തം ലേഖകൻ

ദുബായ്: വായ്പാ തട്ടിപ്പ് കേസിൽ കുടുങ്ങി വിദേശത്ത് പെട്ടുപോയ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനോയ് കൊടിയേരിയുടെ കേസ് ഒത്തു തീർപ്പ്ാക്കാൻ ഇടപെടുന്നത് ഉന്നതനായ പ്രവാസി വ്യവസായി. ഒരാഴ്ച കൊണ്ട് വിദേശത്തെ ഏഴു വ്യവസായികളിൽ നിന്നായി സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് ഇടപെട്ടിട്ടാണ് 13 കോടി രൂപ ബിനോയ് സമാഹരിച്ചതെന്നാണ് സൂചന. ഇതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ മാധ്യമങ്ങൾ വലിയ തോതിൽ നുണപ്രചരണം നടത്തുകയാണെന്ന് ഹസൻ ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖി ആരോപിച്ചു. ചെക്ക് കേസുകൾ ഗൾഫ് ബിസിനസിൽ സ്വാഭാവികം മാത്രമാണെന്നും ബിനോയിക്കെതിരായ വിവാദങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണ്. കേരളത്തിൽ വാർത്താ സമ്മേളനം നടത്താനായാണ് താൻ എത്തിയതെന്ന പ്രചരണങ്ങൾ തെറ്റാണെന്നും അദ്ദേഹം വിശദീകരിച്ചു.

കേരളത്തിലെത്തിയത് വാർത്താ സമ്മേളനത്തിനല്ലെന്നും മർസൂഖി വിവരിച്ചു. മാധ്യമങ്ങൾ നടത്തുന്നത് നുണ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എല്ലാ വർഷവും എത്താറുണ്ടെന്നും കേരളം ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണെന്നും മർസൂഖി വിവരിച്ചു.

ഇതിനിടെ ബിനോയ് കോടിയേരിയുടെ ചെക്ക് കേസ് ഒത്തുതീർപ്പാക്കി. ബിനോയ് കോടിയേരി ഞായറാഴ്ച നാട്ടിലേക്ക് തിരിക്കും. യാത്രാവിലക്കിന് കാരണമായ 1.72 കോടി രൂപ ജാസ് ടൂറിസം കമ്പനി ഉടമ മർസൂഖിക്ക് കൈമാറിയതോടെയാണ് കേസ് ഒത്തുതീർന്നത്. മർസൂഖി കേസ് സ്വയം പിൻവലിക്കുകയായിരുന്നുവെന്നും ബിനോയ് പറഞ്ഞു.

ദുബായ് യാത്രാവിലക്കിന് കാരണമായ കേസ് ഒത്തുതീർക്കുന്നതിനായി കാസർഗോഡ് സ്വദേശിയായ വ്യവസായി സഹായിച്ചെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ദുബായിൽ 13 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയെന്നാണ് ബിനോയിക്കെതിരെ ഉയർന്ന ആരോപണം. 60,000 ദിർഹം പിഴ അടക്കാൻ കഴിഞ്ഞ വർഷം കോടതി വിധിച്ചിരുന്നു. കേസിൽ ബിനോയ് കോടിയേരിക്കെതിരെ ആരോപണം ഉന്നയിച്ച ജാസ് ടൂറിസം കമ്പനിയുടെ പരാതിയിൽ ഈ മാസം ഒന്നിന് എടുത്ത സിവിൽ കേസിലാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.

Top