ബിജുവിനെ കണ്ടെത്തി; നാളെ മടങ്ങിയെത്തും, നേരിട്ട് വിളിച്ചെന്ന് സഹോദരൻ

തിരുവനന്തപുരം: കേരളത്തിൽ നിന്നും ആധുനിക കൃഷിരീതി പഠിക്കാൻ ഇസ്രായേലിൽ പോയ സംഘത്തിൽ നിന്നും മുങ്ങിയ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയതായി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്.

ബിജു നാളെ കേരളത്തിൽ മടങ്ങിയെത്തുമെന്ന് സഹോദരൻ അറിയിച്ചതായി മന്ത്രി പറഞ്ഞു.  മുങ്ങിയതല്ലെന്നും ഇസ്രായേലിലെ പുണ്യസ്ഥലങ്ങൾ കാണാൻ പോയതാണെന്നും ബിജു അറിയിച്ചതായി സഹോദരൻ ബെന്നി പറഞ്ഞു.  എയർപോർട്ടിലെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ബിജു തന്നെ വിളിച്ചതായും ബെന്നി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന സർക്കാർ സംഘത്തിനൊപ്പം നടത്തിയ ഇസ്രായേൽ സന്ദർശനത്തിനിടെയാണ് ഫെബ്രുവരി 17ന് രാത്രി ബിജുവിനെ കാണാതായത്.

 

 

Top