വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ തനിക്കെതിരെ ഗൂഢാലോചന; പിന്നിൽ ആരെന്ന് അറിയാം, സമയമാകുമ്പോള്‍ പേരു  വെളിപ്പെടുത്തുമെന്നും  ഇ.പി. ജയരാജൻ

തിരുവനന്തപുരം: വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ തനിക്കെതിരെ ഗൂഢാലോചനയെന്ന് എൽഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. ഗൂഢാലോചന നടത്തുന്നത് ആരെന്ന് തനിക്കറിയാമെന്നും സമയമാകുമ്പോള്‍ ആരെന്ന് വെളിപ്പെടുത്തുമെന്നും  ജയരാജന്‍ പറഞ്ഞു.

ഗൂഢാലോചന പാര്‍ട്ടിക്കുള്ളിൽ നിന്നെന്ന് താൻ പറഞ്ഞില്ല. വൈദേകം റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ല, പരിശോധന നടത്തിയത് ആദായനികുതി വകുപ്പ് ടിഡിഎസ് വിഭാഗമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഎമ്മിന്‍റെ പ്രതിരോധ ജാഥയിൽ പങ്കെടുക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ല. കേരളം മുഴുവൻ ഒരു പോലെയാണ്. ഏത് ജില്ലയിലും പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

Top