എസ്.ഐയെ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ നിരവധി കേസുകളിൽ ഒളിവിലായിരുന്ന കുപ്രസിദ്ധ ക്രിമിനൽ അറസ്റ്റിൽ; പിടിയിലായത് കഞ്ചാവുമായി കാറിൽ വരുമ്പോൾ

തിരുവനന്തപുരം: ഒളിവിലായിരുന്ന പ്രതി കഞ്ചാവുമായി പിടിയിൽ.

നെയ്യാറ്റിൻകര ബിഷപ്പ് ഹൗസ് ആക്രമണം, തേഞ്ഞിപ്പാലം സബ് ഇൻസ്പെക്ടറെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലും പിടിച്ചു പറിക്കേസുകളിലും പ്രതിയും കഞ്ചാവ് വിതരണക്കാരനുമായ ശാന്തിഭൂഷൺ ( 42 ) ആണ്  പിടിയിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ഒളിവിലുള്ള ശാന്തിഭൂഷൻ സ്ഥിരമായി കാട്ടാക്കട, നെയ്യാർ ഡാം ഭാഗങ്ങളിൽ വന്നു പോകുന്നതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആര്യങ്കോട് പോലീസ് നൈറ്റ് പട്രോളിംഗിനിടെ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ആര്യങ്കോട് മൂന്നാറ്റുംമുക്ക് പാലത്തിനു സമീപം  പ്രതി പിടിയിലായത്.

കാറിൽ കഞ്ചാവുമായി വരികയായിരുന്നു ഇയാൾ. നർകോട്ടിക് സെൽ ഡിവൈഎസ്പി വിടി രാസിത്, കാട്ടാക്കട ഡിവൈഎസ്പി എസ്. അനിൽകുമാർ, ആര്യങ്കോട് എസ്എച്ച്ഒ ശ്രീകുമാരൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ആര്യങ്കോട് എസ്.ഐ. രാജേഷ്, എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Top