മലയാളി യുവാവിനെ ദുബായിൽ റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ദുബായ്: മലയാളി യുവാവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുബായ് ഇൻവസ്റ്റ്മെന്റ് പാർക്കിനു സമീപത്തുള്ള റോഡരികിൽ വാഹനത്തിന് പുറത്താണ് യുവാവിനെ മരിച്ച നിലയിൽ കണ്ടത്.

കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ് പന്നിവെട്ടും ചാലിൽ അബ്ദുൽ സലീമിന്‍റെയും സുഹറയുടെയും മകൻ ഫവാസാ(23)ണ് മരിച്ചത്. പോലീസ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാത്രി വൈകിയും താമസ സ്ഥലത്ത് തിരിച്ചെത്താത്തതിനെത്തുടർന്ന്  സുഹൃത്തുക്കളാണ് പോലീസിൽ പരാതി നൽകിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ   യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ദുബായ് പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Top