പ്രണയം നടിച്ച് ലൈംഗിക ചൂഷണം, ഭീഷണി; ബസ് കണ്ടക്ടർ അറസ്റ്റിൽ

കണ്ണൂര്‍: പ്രണയം നടിച്ച് യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ബസ് കണ്ടക്ടർ അറസ്റ്റിൽ. ചെമ്പിലോട് വി. ആര്‍ നിവാസില്‍ ബി റോഷിത്താ(26)ണ് അറസ്റ്റിലായത്.

എന്നാല്‍, കഴിഞ്ഞ വര്‍ഷം യുവതി കണ്ണൂരിലെ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യവേ ഇവരുടെ ആവശ്യപ്രകാരം ഒരുലക്ഷം രൂപ വായ്പയെടുത്തു കൊടുത്തെന്നും ഇതു സംസാരിക്കാനായി  വിളിച്ചുവരുത്തിയതാണെന്നുമാണ് പ്രതിയുടെ മൊഴി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂര്‍ – കൂത്തുപറമ്പ് റൂട്ടിലോടുന്ന സ്വകാര്യബസിലെ കണ്ടക്ടറാണ് റോഷിത്ത്. ബസില്‍ വച്ചു സൗഹൃദം സ്ഥാപിച്ച ഇയാളുടെ  ശല്യം രൂക്ഷമായതോടെ യുവതി ചക്കരക്കല്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പോലീസ് ഇയാൾക്ക് താക്കീത് നല്‍കി വിട്ടയയ്ക്കുകയായിരുന്നു. ഇതിനു ശേഷം മറ്റൊരു ദിവസം ഇയാള്‍ യുവതിയുടെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. രണ്ടു മക്കളുടെ അമ്മയായ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ബ്‌ളാക്ക് മെയിലിങ് ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ചക്കരക്കല്‍ പോലീസില്‍  പരാതി നല്‍കിയത്

ചക്കരക്കല്‍ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Top