ആരാകും ഭാഗ്യശാലി; സമ്മർ ബമ്പർ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സമ്മർ ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2ന്. ഒന്നാം സമ്മാനം  10 കോടി. ഭാഗ്യവാൻ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഭാഗ്യാന്വേഷികൾ. 250 രൂപയാണ് സമ്മർ ബമ്പർ ടിക്കറ്റിന്‍റെ വില.

ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteries.com/, https://www.keralalotteryresult.net/ എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. SA, SB, SC, SD, SE, SG എന്നീ ആറ് സീരിസുകളിലായാണ് സമ്മർ ബമ്പർ ലോട്ടറികൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓണം, വിഷു, ക്രിസ്മസ്, മൺസൂൺ ബമ്പർ, സമ്മർ ബമ്പർ, പൂജ ബമ്പർ എന്നിങ്ങനെ ആറ് ബമ്പർ ലോട്ടറികളാണ് കേരള ലോട്ടറി വകുപ്പ് പുറത്തിറക്കുന്നത്.

ആകെ 1,53,433 സമ്മാനങ്ങളാണ് സമ്മർ ബമ്പറിനുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ  ഇത്തവണ സമ്മാനങ്ങൾ വർധിപ്പിച്ചിരുന്നു.

Top