വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം: നിര്‍ണായക സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്; സംഭവം നടന്ന് 12 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ പോലീസ്

തിരുവനന്തപുരം: പാറ്റൂര്‍ മൂലവിളാകത്ത് വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിന്‍റെ നിര്‍ണായക സിസിടി.വി. ദൃശ്യങ്ങള്‍ പുറത്ത്. യുവതിയുടെ വാഹനത്തെ പിന്തുടരുന്ന പ്രതിയുടെ ദൃശ്യങ്ങളാണ് പുറത്തായത്. ദൃശ്യങ്ങളില്‍ പാറ്റൂര്‍ മുതല്‍ യുവതിയെ അക്രമി പിന്തുടരുന്നുണ്ട്.

ദൃശ്യങ്ങളില്‍ ഏത് വാഹനമാണെന്നോ പ്രതിയുടെ മുഖമോ ദൃശ്യങ്ങളില്‍ വ്യക്തമല്ല. പ്രതി പോയത് പാറ്റൂര്‍ ഭാഗത്തേക്കാണെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.   കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതി ആക്രമിക്കപ്പെട്ട് 12 ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തത് പോലീസിന് വലിയ തിരിച്ചടിയാണ്. ഈ മാസം പതിമൂന്നിന് രാത്രി പതിനൊന്നിന്  പാറ്റൂര്‍ മൂലവിളാകത്തുവച്ച് 49 കാരിയായ വിട്ടമ്മയെ അജ്ഞാതന്‍ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

സംഭവം നടന്നയുടന്‍ പോലീസില്‍ അറിയിച്ചെങ്കിലും ഒരു നടപടിയുമെടുത്തില്ല. അന്വേഷണത്തില്‍ അലംഭാവം കാട്ടിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.

Top