എട്ടാം ക്ലാസുകാരൻ തീച്ചാമുണ്ഡി തെയ്യം കെട്ടിയാടി: ബാലാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ: ചിറക്കൽ ചാമുണ്ഡിക്കോട്ടം പെരുങ്കളിയാട്ടത്തിൽ എട്ടാം ക്ലാസ് വിദ്യാർഥി അഗ്‌നിക്കോലം തെയ്യം അവതരിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. അഗ്‌നിക്കോലം പകർന്ന് തീച്ചാമുണ്ഡി തെയ്യം അവതരിപ്പിച്ച സംഭവത്തിലാണ് നടപടി.

ചിറക്കൽ ചാമുണ്ഡിക്കോട്ടം കളിയാട്ടത്തിന്റെ മൂന്നാം ദിവസമാണ് വിഷ്ണുമൂർത്തിയായി എട്ടാം ക്ലാസ് വിദ്യാർഥി 121 തവണ തെയ്യക്കനലാട്ടം നടത്തിയത്. നേരത്തെ തെക്കൻഗുളികൻ, വടക്കൻ ഗുളികൻ, ഉച്ചിട്ട, വിഷ്ണുമൂർത്തി, കാലൻദൈവം എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടിയ വിദ്യാർഥി പതിനൊന്നാം വയസിൽ വേടൻ തെയ്യം കെട്ടിയാണ് തെയ്യക്കാവുകളിൽ സജീവമാകുന്നത്. അച്ഛനിൽ നിന്നാണ് ആചാര അനുഷ്ഠാനങ്ങൾ പഠിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാനിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കമ്മീഷൻ ചെയർപേഴ്‌സൺ കെ വി മനോജ്കുമാർ തലശേരിയിൽ അറിയിച്ചു.

സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ഡബ്ലുസിഡി ഡയറക്ടർ, ജില്ലാ പോലീസ് മേധാവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, എന്നിവർക്ക് കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.

 

Top