യെമനിലെ വ്യോമാക്രമണത്തിൽ 20 ഇന്ത്യക്കാർ കൊല്ലപ്പെട്ടു

യെമൻ: ഹൊദയ്ദയിലെ തുറമുഖത്തിൽ നടന്ന വ്യോമാക്രമണത്തിൽ 20 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അനധികൃത എണ്ണ കടത്തുകാർക്കെതിരായ ആക്രമണത്തിലാണ് സംഭവം.സൗദി അറേബ്യയുടെ നേത‌ൃത്വത്തിലുള്ള അറബ് രാഷ്ട്രങ്ങളുടെ വ്യോമാക്രമണത്തിലാണ് ദുരന്തമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തുറമുഖത്തിനടുത്തുള്ള അൽ-ഖോഖ എന്ന പ്രദേശത്ത് രണ്ട് ബോട്ടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.

മആരിബില്‍ കഴിഞ്ഞ ദിവസം വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 55 യു.എ.ഇ സൈനികരും അഞ്ച് ബഹ്റൈന്‍ സൈനികരും മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സഖ്യകക്ഷി ആക്രമണം ശക്തമാണ്. ഹുദൈദ തുറമുഖത്തും ഇതിന്‍െറ ഭാഗമായുള്ള ആക്രമണമാണെന്നാണ് സംശയം. പ്രദേശത്ത് 20 ഓളം തവണ വ്യോമാക്രമണം നടന്നതായി ഹൂതി വക്താവ് സ്ഥിരീകരിച്ചു. സന്‍ആയില്‍മാത്രം 15 സിവിലിയന്മാര്‍ മരിച്ചതായി ആശുപത്രി വൃത്തങ്ങളും വ്യക്തമാക്കി.

തലസ്ഥാന നഗരമായ സന്‍ആയിലുള്‍പെടെ പിടിമുറുക്കിയ ഹൂതി വിമതരില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാനെന്ന പേരിലാണ് സൗദി നേതൃത്വം നല്‍കുന്ന സഖ്യകക്ഷി സേന കഴിഞ്ഞ മാര്‍ച്ചില്‍ വ്യോമാക്രമണം ആരംഭിച്ചത്. മാസങ്ങള്‍ പിന്നിട്ട ആക്രമണത്തിനൊടുവില്‍ ഏദന്‍ ഉള്‍പെടെ നിരവധി മേഖലകള്‍ തിരിച്ചുപിടിച്ചിട്ടുണ്ടെങ്കിലും ഹൂതി സാന്നിധ്യം ഇപ്പോഴും ശക്തമാണ്. മേഖലയുടെ സുരക്ഷ അപായപ്പെടുത്താന്‍ ശ്രമിക്കുന്ന ഹൂതികളില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കും വരെ ആക്രമണം തുടരുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

കരനീക്കം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി ഖത്തര്‍ 1000 കരസൈനികരെ കഴിഞ്ഞ ദിവസം യമനിലത്തെിച്ചിരുന്നു. ഈജിപ്ത്, സൗദി അറേബ്യ എന്നിവയും പുതുതായി സൈനികരെ വിന്യസിക്കുന്നതായി സൂചനയുണ്ട്. യമന്‍െറ തെക്കന്‍ മേഖല ഒൗദ്യോഗിക സേനയുടെ നിയന്ത്രണത്തിലാണെങ്കിലും വടക്കന്‍ മേഖലയില്‍ ഹൂതി സാന്നിധ്യം ശക്തമാണ്. ഇവിടെക്കൂടി ലക്ഷ്യമിട്ടാണ് സഖ്യകക്ഷി ആക്രമണം ശക്തമാക്കുന്നത്.

Top