എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.59 ശതമാനം; പത്തനംതിട്ട ജില്ല മുന്നില്‍

Wallpaper

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കാത്തിരിപ്പിന് വിരാമമായി. എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 98.57 ശതമാനമായിരുന്നു വിജയം. ഇത്തവണ അത് 96.59 ശതമാനമായി കുറഞ്ഞു.

ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. കുറവ് വയനാട്ടിലും. 4,83,803 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 4,57,654 പേര്‍ വിജയിച്ചു. 22,879 പേര്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 1207 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം. സേ പരീക്ഷ മേയ് 23 മുതല്‍ 27 വരെ നടക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയശതമാനത്തില്‍ ശക്തമായ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് ഇത്തവണ മൂല്യനിര്‍ണയും കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. ആര്‍ക്കും മോഡറേഷന്‍ നല്‍കേണ്ടെന്നും തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും അധികമായി നല്‍കിയ അഞ്ചുമാര്‍ക്കും ഇത്തവണ ഒഴിവാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

www.results.itschool.gov.in, www.result.itschool.gov.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ഫലം അറിയാം. ഫലത്തിന്റെ അവലോകനം മൊബൈല്‍ ഫോണില്‍ ലഭിക്കുന്നതിനു സഫലം 2016 മൊബൈല്‍ ആപ്ലിക്കേഷന്‍ ഇത്തവണ നടപ്പാക്കിയിട്ടുണ്ട്. ഇതിനു പുറമെ റജിസ്റ്റര്‍ ചെയ്യുന്ന മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് എസ്എംഎസ് ആയും ഫലം എത്തും. ഐടി അറ്റ് സ്‌കൂള്‍ പ്രോജക്ടിന്റെ സംസ്ഥാന ഓഫിസിലും (ഒരേ സമയം 30 പേര്‍ക്ക്) 14 ജില്ലാ ഓഫിസുകളിലും ടെലിഫോണ്‍ മുഖേന ഫലം അറിയിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫലപ്രഖ്യാപനം നടത്തി നിമിഷങ്ങള്‍ക്കകം സംസ്ഥാനത്തെ എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ഫലം ലഭ്യമാക്കുന്നതിനുളള സംവിധാനങ്ങളും ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്.

എസ്എംഎസ് മുഖാന്തരം ഫലം ലഭിക്കുന്നതിന് ഓണ്‍ലൈന്‍ റജിസ്‌ട്രേഷനോ ITSReg No. എന്നത് 9645221221 എന്ന നമ്പരിലേക്ക് എസ്എംഎസ് ആയി അയയ്ക്കുകയോ ചെയ്യാം. ഐവിആര്‍ സൊല്യൂഷനിലൂടെ ഫലം അറിയുന്നതിന് 04846636966 എന്ന നമ്പറിലേക്കു വിളിച്ചു റജിസ്റ്റര്‍ നമ്പര്‍ നല്‍കിയാല്‍ മതി.

സഫലം 2016 ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. ഗവണ്‍മെന്റ് കോള്‍ സെന്റര്‍ (സിറ്റിസണ്‍സ് കോള്‍ സെന്റര്‍) മുഖേന ചുവടെ പറയുന്ന ഫോണ്‍ നമ്പറില്‍ ഫലം അറിയാം. ബിഎസ്എന്‍എല്‍ (ലാന്‍ഡ് ലൈന്‍): 155 300. ബിഎസ്എന്‍എല്‍ (മൊബൈല്‍): 0471 155 300 മറ്റു സേവനദാതാക്കള്‍: 0471 2335523, 0471 2115054, 0471 2115098.

Top