റിയാദ്: സൗദി അറേബ്യയില്‍ ബര്‍ത്ത് ഡേ പാര്‍ട്ടിയ്ക്കിടെ ഏഷ്യക്കാരായ 25 പുരുഷന്‍മാരും 10 സ്ത്രീകളും അറസ്റ്റിലായി. വന്‍ തോതില്‍ മദ്യവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തു. സൗദി മത പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായവരില്‍ ഭാരതീയരുണ്ടോയെന്ന് കാര്യം വ്യക്തമല്ല. പുരുഷന്‍മാരെല്ലാം ഏഷ്യാക്കാരാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം സ്ത്രീകള്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. മക്കയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമാണ് സംഘം അറസ്റ്റിലായത്.മറ്റ് താമസക്കാരുടെ പരാതിയെത്തുടര്‍ന്നാണ് മത പോലീസ് സ്ഥലത്തെത്തിയത്.
സൗദി മത പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ ഇന്ത്യക്കാരുണ്ടോ എന്ന കാര്യം വ്യക്തമല്ല. മക്കയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമാണ് സംഘം അറസ്റ്റിലായത്. മറ്റ് താമസക്കാരുടെ പരാതിയെത്തുടര്‍ന്നാണ് മത പൊലീസ് സ്ഥലത്തെത്തിയത്. കടുത്ത മത നിയമങ്ങള്‍ പുലര്‍ത്തുന്ന രാജ്യത്താണ് നിയമത്തെ വകവയ്ക്കാതെ സംഘം ആഘോഷം നടത്തിയത്. പാര്‍ട്ടിയ്ക്കിടെ ഉയര്‍ന്ന ബഹളം ഏറെ അസഹനീയമായതോടെയാണ് പൊലീസിനെ വിവരമറിയ്ക്കുന്നത്. പൊലീസ് എത്തുമ്പോഴേയ്ക്കും പലരും മദ്യലഹരിയിലായിരുന്നു. വന്‍ തോതില്‍ മദ്യവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പുരുഷന്‍മാരെല്ലാം ഏഷ്യാക്കാരാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം സ്ത്രീകള്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. പിറന്നാള്‍ പാര്‍ട്ടിയ്ക്കായി എത്തിയതായിരുന്നു എല്ലാവരും. അതിഥികളെല്ലാം അറസ്റ്റിലായതായി സൗദി പത്രം സാബ്ഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.


