പാകിസ്താനിൽ മുസ്ലിം പള്ളിയിൽ ചാവേറാക്രമണം; 46 പേർ കൊല്ലപ്പെട്ടു, 120ലേറെ പേർക്ക് പരുക്ക്

പേഷവാർ: പാകിസ്താനില്‍ മുസ്ലിം പള്ളിക്കു നേരെ ചാവേര്‍ ആക്രമണം. 46 പേര്‍ കൊല്ലപ്പെട്ടു. 120ലേറെ പേര്‍ക്ക് പരുക്കേറ്റു.

 

ആക്രമണത്തില്‍ മസ്ജിദ് ഭാഗികമായി തകര്‍ന്നു. അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ പോലീസ് ഹെഡ് ക്വാർട്ടേഴ്സിനു സമീപം ഉച്ചതിരിഞ്ഞ് പ്രാര്‍ത്ഥനയ്ക്കിടെയാണ് ആക്രമണമുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരുക്കേറ്റവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

പ്രാര്‍ത്ഥനയ്ക്കിടെ, ചാവേറായി എത്തിയ ആള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരുക്കേറ്റവരെയെല്ലാം സമീപത്തെ ആശുപത്രിയില്‍ എത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പെഷവാറിലെ ഷിയാ പള്ളിയിലുണ്ടായ ഐഎസ് ചാവേര്‍ ആക്രമണത്തില്‍ 64 പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് 2018 ന് ശേഷം നടന്ന ഏറ്റവും മാരകമായ ഭീകരാക്രമണമായിരുന്നു ഇത്.

Top