2018ല്‍ ലോകം ചേരിതിരിഞ്ഞ് യുദ്ധം ചെയ്യും, ഭൂമി വെന്തുരുകും, തീമഴയും ഭൂകമ്പങ്ങളും: പ്രവാചകന്‍ നോസ്ട്രഡാമസിന്റെ അനുയായികള്‍ നല്‍കുന്ന മുന്നറിയിപ്പ്

ലോകം ശ്രദ്ധിച്ച അനേകം പ്രശസ്ത പ്രവചനങ്ങള്‍ നടത്തിയ നോസ്ട്രഡാമസ് 2018 നെ ക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. ആകാശത്ത് നിന്നും തീഗോളം വര്‍ഷിക്കുമെന്നും ലോകം രണ്ടു ചേരികളായി നിന്നു പോരാടുമെന്നും പ്രവചനത്തില്‍ പറയുന്നു. മാത്രമല്ല കിഴക്കന്‍ ഭാഗങ്ങള്‍ രൂക്ഷമായ പ്രകൃതിദുരന്തങ്ങള്‍ കൊണ്ട് ഭയന്ന് വിറയ്ക്കുമ്പോള്‍ പടിഞ്ഞാറന്‍ പ്രദേശത്തെ കാത്തിരിക്കുന്നത് രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങളാണെന്നും പറയുന്നു. ഭൂമി കനത്ത ചൂടില്‍ വെന്തുരുകും. ഒരു തരിത്തണല്‍ പോലും എങ്ങും കാണാനാകില്ല.

ഫ്രഞ്ച് പ്രവാചകന്‍ നോസ്ട്രാഡമസിന്റെ പ്രവചനങ്ങള്‍ വിശദീകരിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ പുറത്തുവിടുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. നോസ്ട്രാഡമസിന്റെ ഇതുവരെയുള്ള മിക്ക പ്രവചനങ്ങളും ശരിയായിരുന്നുവെന്നാണ് അനുയായികള്‍ പറയുന്നത്. 2018ല്‍ ലോകരാജ്യങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് യുദ്ധം ചെയ്യുമെന്ന് അദ്ദേഹം പ്രവചിച്ചിട്ടുണ്ടത്രെ. കൂടാതെ ചൂട് സഹിക്കാന്‍ കഴിയാതെയാകും. പ്രളയജലം ഭൂമിയെ വിഴുങ്ങും. ആകാശത്ത് നിന്ന് വന്‍ തീഗോളം ഭൂമിയിലേക്ക് പതിക്കും. ഈ ഘട്ടത്തില്‍ പ്രകമ്പനമുണ്ടായി ഭൂമി പിളര്‍ന്നുപോകുമെന്നും നോസ്ട്രാഡമസ് പ്രവചിച്ചുവെന്ന് കോണ്‍സ്പിറസി സിദ്ധാന്തക്കാര്‍ പറയുന്നു…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൈക്കല്‍ ഡി നോസ്ട്രാഡമസ് 16ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് പ്രവാചകനാണ്. മാനവകുലം നേരിടാന്‍ പോകുന്ന വിപത്തുകളെ കുറിച്ച് അദ്ദേഹം തന്റെ ശ്ലോകങ്ങള്‍ വഴി മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് അനുയായികള്‍ പറയുന്നത്. അവരുടെ അഭിപ്രായത്തില്‍ ഹിറ്റ്ലറിന്റെ ഉദയം മുതല്‍ ട്രംപിന്റെ വരവ് വരെ പ്രവചിച്ച വ്യക്തിയാണ് നോസ്ട്രാഡമസ്.

ഒരു സംഭവം കാരണമായല്ല ലോകം അവസാനിക്കുകയെന്ന് നോസ്ട്രാഡമസിന്റെ ശ്ലോകങ്ങള്‍ വിശകലനം ചെയ്ത് അനുയായികള്‍ പറയുന്നു. പകരം നിരവധി പ്രതിസന്ധികള്‍ രൂപപ്പെടും. പ്രകൃതി ദുരന്തങ്ങള്‍, ആകാശത്ത് നിന്ന് തീഗോളങ്ങള്‍ ഭൂമിയിലേക്ക് വരിക, വന്‍ ദുരിതം വിതച്ച് മൂന്നാംലോക യുദ്ധമുണ്ടാകുക ഈ മൂന്ന് കാര്യങ്ങളാണ് ഉടന്‍ ലോകം നേരിടാന്‍ പോകുന്നത്. നോസ്ട്രാഡമസിന്റെ പ്രവചനങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രന്ഥം ലെസ് പ്രൊഫറ്റീസ് 1555ലാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ ഉടന്‍ സംഭവിക്കാന്‍ സാധ്യതയുള്ള പ്രവചനം ആകാശം തീ തുപ്പുമെന്നതാണ്. തീഗോളം ആകാശത്ത് നിന്ന് ഭൂമിയിലേക്ക് പതിക്കും. കടുത്ത ചൂട് ഭൂമിയില്‍ അനുഭവപ്പെടുന്ന വേളയിലാണിതുണ്ടാകുക.

കര കടലെടുക്കുന്ന സാഹചര്യം വരും. ശക്തമായ ഭൂകമ്പങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകും. ഈ സാഹചര്യത്തില്‍ ഭൂമി പിളരുന്ന അവസ്ഥയുണ്ടാകും. സൂര്യനില്‍ നിന്ന് മനുഷ്യന് ദുരിതം വിതയ്ക്കുന്ന രശ്മികള്‍ ഭൂമിയിലേക്ക് പതിക്കും. മനുഷ്യ ശരീരത്തിന് നിരവധി മാരക രോഗങ്ങള്‍ക്ക് അത് കാരണമാകുമത്രെ. ഭൂമിയില്‍ കടുത്ത ചൂട് അനുഭവപ്പെടും. തണുപ്പോ തണലോ കിട്ടുന്ന പ്രദേശങ്ങള്‍ ഇല്ലാതാകും. ചൂട് സഹിക്കാന്‍ പറ്റാതെ മനുഷ്യരും മൃഗങ്ങളും നെട്ടോട്ടമോടും. അന്തരീക്ഷത്തിലെ ഓസോണ്‍ പാളിക്ക് സുഷിരം ഉണ്ടാകുകയും അതുവഴി മനുഷ്യരാശിയുടെ നാശത്തിന് കാരണമായ വസ്തുക്കള്‍ ഭൂമിയില്‍ പതിക്കുകയും ചെയ്യും.

ശക്തമായ ഭൂകമ്പങ്ങളുണ്ടാകും. ശനി, ബുധന്‍, വ്യാഴം എന്നീ ഗ്രഹങ്ങള്‍ ഒന്നിച്ച് നിരയായി നില്‍ക്കപ്പെടും. മെയ് മാസത്തിലാണ് ഈ അവസ്ഥയുണ്ടാകുക. രോഗങ്ങള്‍ വ്യാപകമാകും. മുട്ടയേക്കാള്‍ വലിപ്പത്തില്‍ ആലിപ്പഴം വര്‍ഷിക്കും. ഇന്നു വരെ കണ്ടിട്ടില്ലാത്ത അത്രയും ശക്തമായ പ്രകൃതി ദുരന്തങ്ങളുണ്ടാകും. മനുഷ്യന്റെ ചില പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമാകുക. കൂടാതെ ലോകത്തെ രണ്ട് പ്രബല ശക്തികള്‍ തമ്മില്‍ യുദ്ധമുണ്ടാകും. ഫ്രാന്‍സില്‍ വന്‍ വിപത്താണ് ആ യുദ്ധം വിതയ്ക്കുക. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും യുദ്ധം വ്യാപിക്കും. 27 വര്‍ഷം യുദ്ധം നീളും.

ഓരോ മനുഷ്യനും കനത്ത തിരിച്ചടി നല്‍കിയാണ് യുദ്ധം നീങ്ങുക. 27 വര്‍ഷത്തിന് ശേഷം പിന്നീട് സമാധാനം പുലരും. അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള യുദ്ധ സമാന സാഹചര്യങ്ങളാണ് നോസ്ട്രാഡമസിന്റെ അനുയായികള്‍ ഈ പ്രവചനത്തോട് ചേര്‍ത്ത് വായിക്കുന്നത്.കിഴക്കന്‍ രാജ്യങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളെ പരാജയപ്പെടുത്തും. കരയിലും കടലിലും യുദ്ധം കൊടുമ്പിരി കൊള്ളും. ആഗോള സാമ്പത്തിക രംഗം താറുമാറാകും. പന്നി ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ മനുഷ്യനോട് കൂടുതല്‍ അടുത്തുവരുമെന്നും പ്രവചനത്തിലുണ്ട്. പല പ്രവചനങ്ങളും മനുഷ്യന് സങ്കല്‍പ്പിക്കാന്‍ കഴിയാത്തതാണ്.

ഇത്തരം കാര്യങ്ങള്‍ നടക്കുമെന്ന് തന്നെയാണ് നോസ്ട്രാഡമസിന്റെ അനുയായികള്‍ പറയുന്നത്. നേരത്തെ പല പ്രവചനങ്ങളും യാഥാര്‍ഥ്യമായിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. 1933ല്‍ നാസി നേതാവ് അഡോള്‍ഫ് ഹിറ്റ്ലറുടെ വളര്‍ച്ച, 1666ല്‍ ലണ്ടനിലുണ്ടായ തീപ്പിടുത്തം, 1559ല്‍ ഫ്രാന്‍സിലെ ഹെന്‍ട്രി രണ്ടാമന്റെ മരണം മുതല്‍ ആണുബോംബ് വര്‍ഷിച്ചത്, രണ്ടാംലോക യുദ്ധം, 2001ല്‍ ലോക വ്യാപാര നിലയം ആക്രമിക്കപ്പെട്ടത് തുടങ്ങിയവയെല്ലാം നോസ്ട്രാഡമസ് പ്രവചിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ശ്ലോകങ്ങള്‍ വിശകലനം ചെയ്യുന്നവര്‍ പറയുന്നത്.

Top