കൈകള്‍ ഉയര്‍ത്താതിരുന്നതിന് ശരീരം തളര്‍ന്ന കറുത്തവര്‍ഗക്കാരനെ അമേരിക്കന്‍ പോലീസ് വെടിവെച്ച് കൊന്നു

അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരനെ യു എസ് പൊലീസ് വീണ്ടും വെടിവെച്ചു കൊന്നു. പൊലീസ് നിര്‍ദ്ദേശത്തിന് അനുസരിച്ച് കൈകള്‍ പൊക്കാതിരുന്നതിനാണ് പകുതി ശരീരം തളര്‍ന്ന കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവെച്ച് കൊന്നത്. ജെറമി മക്‌ഡോള്‍ എന്ന 28കാരനാണ് കൊല്ലപ്പെട്ടത്.jerami

യു എസിലെ ഡെലാവേറിലെ വില്‍മിങ്‌ടണിലാണ് സംഭവം. വീല്‍ച്ചെയറില്‍ ഇരിക്കുകയായിരുന്ന ജെറമിയോട് കൈകള്‍ ഉയര്‍ത്താന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇയാള്‍ കൈ ഉയര്‍ത്തിയില്ല. തുടര്‍ന്ന് പൊലീസ് ഇയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു.

എന്നാല്‍, അരയില്‍ നിന്ന് തോക്ക് എടുക്കുന്നതിനിടയിലാണ് മക്‌ഡോളിന് വെടിയേറ്റതെന്ന് വില്‍മിങ്‌ടണിലെ പൊലീസ് മേധാവി ബോബി കമ്മിങ്‌സ് പറഞ്ഞു. എന്നാല്‍, പൊലീസിന്റെ ആരോപണം ജെറമിയുടെ അമ്മ നിഷേധിച്ചു. തന്റെ മകന്റെ കൈയില്‍ ആയുധങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്നും കാലിനു മുകളിലാണ് കൈകള്‍ വെച്ചിരുന്നതെന്നും അമ്മ ഫില്ലിസ് മക്‌ഡോള്‍ പറഞ്ഞു.

Top